
അശ്വതി: അശ്രദ്ധ മൂലം അപകടങ്ങളുണ്ടാകാൻ സാദ്ധ്യത. ആരോഗ്യനില മെച്ചപ്പെടും. നഷ്ടപ്പെട്ടുവെന്നു കരുതിയ ചില വസ്തുക്കൾ തിരികെ ലഭിക്കും.
ഭരണി: ക്ഷേത്രദർശനം  നടത്തും. സർക്കാരിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. സാമർത്ഥ്യം കൊണ്ട് പല സംഗതികളും നേടിയെടുക്കും.
കാർത്തിക: ഉദ്യോഗക്കയറ്റം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും പലവിധത്തിലുള്ള സഹായം ലഭിക്കും. വിവാഹം നീട്ടിവയ്ക്കേണ്ടിവരും.
രോഹിണി: ഗുരുജനപ്രീതി, അംഗീകാരം എന്നിവ ലഭിക്കാനിട. രോഗം വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. സഹപ്രവർത്തകരുമായി സ്നേഹത്തോടെ ഇടപഴകും.
മകയിരം: അയൽക്കാരുമായി രമ്യതയിൽ കഴിയും. മഹത്തായ കാര്യങ്ങൾക്കായി രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യും. സർക്കാരിൽ നിന്ന് പ്രോത്സാഹനവും ആനുകൂല്യങ്ങളും ലഭിക്കും.
തിരുവാതിര: മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലം. പത്രധർമ്മം നിറവേറ്റുന്നതിൽ സന്തോഷം അനുഭവപ്പെടും.
പുണർതം: പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. കലാ, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. വ്യവഹാരവിജയം പ്രതീക്ഷിക്കാം.
പൂയം: പൂജനീയവ്യക്തികളെ ആദരിക്കും. വ്യാപാരത്തിൽ അഭിവൃദ്ധി,ആദ്ധ്യാത്മികകാര്യങ്ങളിൽ മുൻകൈയെടുക്കും.
ആയില്യം: വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നതവിജയം. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പുലർത്തും.
മകം: മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും പഠനകാര്യങ്ങളിൽ വേണ്ടത്ര സഹായം നൽകുകയും ചെയ്യും. ഭൃത്യജനങ്ങളുടെ അസഹകരണം ഉണ്ടാകാം.
പൂരം: വിദ്യാഭ്യാസകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ആഘോഷപരിപാടികളിൽ സകുടുംബം പങ്കെടുക്കും.
ഉത്രം: പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. ഏറ്റെടുത്ത കാര്യങ്ങൾ സമയത്ത് ചെയ്തുതീർക്കും. നിലവിലുള്ള വിവാഹാലോചന ഉറപ്പിക്കാനിട.
അത്തം: അമിതമായ ആത്മവിശ്വാസം അബദ്ധത്തിൽ കൊണ്ടെത്തിക്കും. കാർഷികപരമായി നല്ല ആദായം ലഭിക്കും. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കും.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും.സന്താനങ്ങളുടെ ഉന്നതിക്കുവേണ്ടി അശ്രാന്തപരിശ്രമം ചെയ്യും. വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും.
ചോതി: സന്താനങ്ങൾ പുതിയ മേഖലകളിൽ വിദ്യാഭ്യാസം തുടങ്ങും. കടം നൽകിയ തുക തിരികെ ലഭിക്കും.
വിശാഖം: വിശിഷ്ടവ്യക്തികളുമായി ആത്മബന്ധം പുലർത്തും. കുടുംബത്തിൽ ഐശ്വര്യം. വളർത്തുമൃഗങ്ങളിൽ നിന്ന് അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
അനിഴം: അനാവശ്യ യാത്രകൾ ഒഴിവാക്കുക. പുതിയ വാഹനങ്ങൾ അധീനതയിലാകും. വരുമാനവർദ്ധനവ് പ്രതീക്ഷിക്കാം.
തൃക്കേട്ട: മത്സരപരീക്ഷകളിൽ വിജയം. വീട്ടിൽ ബന്ധുജനസമാഗമം. ആശുപത്രിവാസം ഉണ്ടാകാനിട.
മൂലം: ക്ഷേത്രത്തിൽ നവീകരണപ്രവർത്തനങ്ങളിൽ പങ്കാളിയാകും. ഉന്നതരുമായി പിണങ്ങാനിട വരും.
പൂരാടം: രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സംഘടനാപരമായ കഴിവുകൾ പ്രകടിപ്പിക്കും. ആഘോഷപരിപാടികളിൽ പങ്കെടുക്കും.
ഉത്രാടം: ഭാഗ്യക്കുറി ലഭിക്കും. ലഹരിപദാർത്ഥങ്ങളോട് വിരക്തി തോന്നും. കേസുകളിൽ വിജയം.
തിരുവോണം: പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കുകയും ശോഭിക്കുകയും ചെയ്യും. കടംകൊടുത്ത തുക തിരികെ ലഭിക്കാനിടയുണ്ട്.
അവിട്ടം: കൂട്ടുകച്ചവടത്തിൽ നഷ്ടം. കുട്ടികൾക്ക് രോഗാരിഷ്ടതകളുണ്ടാകും. കേസുകളിൽ വിജയം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ചതയം: പുരാതന ധനം ലഭിക്കും. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാം. വാഹനങ്ങളുടെ കേടുപാടുകൾ തീർക്കും.
പൂരുരുട്ടാതി: വസ്തുസംബന്ധമായ വ്യവഹാരങ്ങളിൽ അനുകൂലവിധി ലഭിക്കും. അസത്യപരമായ നീക്കങ്ങൾക്ക് എതിരെ പ്രവർത്തിക്കും.
ഉതൃട്ടാതി: ഉദ്ദിഷ്ടകാര്യസിദ്ധി. വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കും. ഗ്രന്ഥപാരായണം നടത്തും. ആശ്രിതരെ സഹായിക്കും.
രേവതി: പുതിയഗൃഹത്തിന്റെ നിർമ്മാണപ്രവർത്തനം തുടങ്ങിവയ്ക്കും. ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കും.