
ഗുവഹാത്തി : അസാമിൽ ഫെബ്രുവരി 15 മുതൽ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതിനാലാണ് തീരുമാനം.
എന്നാൽ, മാസ്ക് ഉൾപ്പെടെയുള്ള പ്രോട്ടോക്കോളുകൾ തുടരും. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കാം. പരീക്ഷകൾക്കും സ്കൂളുകൾക്കും നിയന്ത്രണമില്ല. എല്ലാവരും വാക്സിനേഷന് വിധേയമാകണമെന്നും ശർമ്മ കൂട്ടിച്ചേർത്തു. 256 പുതിയ കേസുകളാണ് ഇന്നലെ അസാമിൽ റിപ്പോർട്ട് ചെയ്തത്.