
ന്യൂഡൽഹി: ഓഹരി വിൽപനയ്ക്കൊരുങ്ങുന്നതിന് (ഐ.പി.ഒ)മുന്നോടിയായി പുറത്തുനിന്ന് ആറ് സ്വതന്ത്ര
ഡയറക്ടർമാരെ കമ്പനി ബോർഡിൽ നിയമിച്ച് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി. മുൻ കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി അഞ്ചുലി ഛിബ് ദുഗ്ഗൽ, സെബി മുൻ അംഗം ജി. മഹാലിംഗം, എസ്.ബി.ഐ ലൈഫ് മുൻ മാനേജിംഗ് ഡയറക്ടർ സഞ്ജീവ് നൗട്ടിയാൽ, ചാർട്ടേഡ് അക്കൗണ്ടന്റ് എം.പി. വിജയകുമാർ, രാജ് കമൽ, വി.എസ്. പാർത്ഥസാരഥി എന്നിവരാണ് പുതുതായി നിയമിതരായത്.
ഇതോടെ സ്വതന്ത്ര ഡയറക്ടർമാരുടെ എണ്ണം ഒമ്പതായി ഉയർന്നു. പ്രാഥമിക ഓഹരി വിൽപനയ്ക്ക് ( ഐ.പി.ഒ )
ഈയാഴ്ച തന്നെ കേന്ദ്രം നടപടി തുടങ്ങുമെന്നാണ് കരുതുന്നതെന്ന് നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. മാർച്ചിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.