zzc

യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ രാഹുൽ റിജി നായരുടെ പുതിയ സിനിമ കീടത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റമുറി വെളിച്ചം, ഡാകിനി, കള്ളനോട്ടം, ഖോ ഖോ എന്നീ ചിത്രങ്ങൾക്കുശേഷം ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുൽ റിജി നായർ ഒരുക്കുന്ന ചിത്രമാണ് കീടം .ചിത്രം ഉടൻ പുറത്തിറങ്ങും. രജീഷ വിജയനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സൈബർ സെക്യൂരിറ്റി കമ്പനി നടത്തുന്ന രാധിക എന്ന കഥാപാത്രമായാണ് രജീഷ പ്രേക്ഷകർക്ക് മുന്നിലെത്തുക. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഒരു ത്രില്ലർ സിനിമയായി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ശ്രീനിവാസനാണ് ചിത്രത്തിൽ രജീഷയുടെ അച്ഛനായി വേഷമിടുന്നത്. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ് എം നായർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.രാഹുലും ചിത്രത്തിൽ ചെറിയ വേഷം ചെയ്യുന്നുണ്ട്.