df

ന്യൂയോർക്ക്: ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ 12–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ഫേസ്ബുക് മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിന്റെ ഓഹരിയിൽ ഇടിവുണ്ടായപ്പോൾ ഒരുദിവസംകൊണ്ട് 2,900 കോടി ഡോളറിന്റെ ഇടിവാണ് സക്കർബർഗിന്റെ ആസ്തിയിലുണ്ടായത്. ഇതോടെ കോടീശ്വരന്മാരുടെ പട്ടികയിൽ ഗൗതം അദാനിക്കും മുകേഷ് അംബാനിക്കും പിന്നിലായി സർക്കർബർഗിന്റെ സ്ഥാനം. 2015 ജൂലായ്ക്കുശേഷം ആദ്യമായാണ് സക്കർബർഗ് ആഗോള സമ്പന്നപ്പട്ടികയുടെ ആദ്യ പത്തിൽനിന്ന് പുറത്താകുന്നത്.

ചരിത്രത്തിൽ ഒരു യുഎസ് കോർപ്പറേറ്റ് കമ്പനി ഒറ്റദിനം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് സക്കർബർഗിനുണ്ടായത്. കഴിഞ്ഞ വർഷം നവംബറിൽ ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌കിനുണ്ടായ 35 ബില്ല്യൺ ഡോളർ നഷ്ടമാണ് മുമ്പ് രേഖപ്പെടുത്തിയ ഒറ്റദിവസത്തെ ഏറ്റവും വലിയ നഷ്ടം.

 മെറ്റയ്ക്ക് തിരിച്ചടിയായത്

 പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വലിയ കുറവ് (പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 192.9 കോടിയായി കുറഞ്ഞിരുന്നു)

 പരസ്യവരുമാനത്തിലുണ്ടായ ഇടിവ്

 യൂട്യൂബ്, ടിക് ടോക്ക് എന്നിവയിലേക്ക് കൂടുതൽ ഉപയോക്താക്കൾ ചുവടുമാറിയത്

 ആപ്പിളിന്റെ സ്വകാര്യതാ നയത്തിലുള്ള മാറ്റങ്ങൾ

 നാലാം പാദ ഫലങ്ങൾ തിരിച്ചടിയായത്