crime

ക​ല്ല​റ​:​ ​പാ​ങ്ങോ​ട് ​മൈ​ല​മൂ​ട് ​വ​ന​ത്തി​ൽ​ ​മൂ​ന്ന് ​മാ​സം​ ​പ​ഴ​ക്കം​ചെ​ന്ന​ ​പു​രു​ഷ​ന്റെ​ ​അ​സ്ഥി​ക്കൂ​ടം​ ​ക​ണ്ടെ​ത്തി.​ ​മൈ​ല​മൂ​ട് ​സു​മ​തി​യെ​ ​കൊ​ന്ന​ ​വ​ള​വി​നു​സ​മീ​പം​ ​ഭ​ര​ത​ന്നൂ​ർ​ ​സെ​ക്‌​ഷ​നി​ലെ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​പാ​ല​മ​ര​ത്തി​ൽ​ ​തൂ​ങ്ങി​യ​ ​നി​ല​യി​ലാ​ണ് ​അ​സ്ഥി​ക്കൂ​ടം​ ​ക​ണ്ടെ​ത്തി​യ​ത്.
50​ ​വ​യ​സു​ള്ള​ ​പു​രു​ഷ​ന്റെ​ ​അ​സ്ഥി​ക്കൂ​ട​മാ​ണി​തെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.​ ​വ​ന​മേ​ഖ​ല​യാ​യ​തും​ ​പ്ര​ദേ​ശ​ത്തേ​ക്ക് ​ആ​രും​ ​പോ​കാ​റി​ല്ലാ​ത്ത​തും​ ​കാ​ര​ണ​മാ​ണ് ​മൃ​ത​ദേ​ഹം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രു​ന്ന​തെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​ന​ത്തി​ൽ​ ​നി​ന്ന് ​ദു​ർ​ഗ​ന്ധം​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വ​ന​പാ​ല​ക​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ര​ണ്ട് ​മാ​സ​ത്തി​ലേ​റെ​ ​പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​അ​സ്ഥി​ക​ളും​ ​ത​ല​യോ​ട്ടി​യും​ ​മാ​ത്ര​മേ​ ​അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.​ ​സ​മീ​പ​പ്ര​ദേ​ശ​ത്ത് ​നി​ന്ന് ​കാ​ണാ​താ​യ​വ​രു​ടെ​ ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​ക​യാ​ണ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.