
കൊച്ചി: 1000 രൂപയുടെ സ്വർണ്ണവായ്പയ്ക്ക് പ്രതിദിനം 23 പൈസമാത്രം പലിശയുമായി ഐ.സി.എൽ ഫിൻകോർപ്പ്. വായ്പയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള രേഖകൾ മാത്രം നൽകിയാൽമതിയാകും. ഈ തുക തവണ വ്യവസ്ഥയിൽ തിരിച്ചടയ്ക്കുകയും ചെയ്യാം. ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാതെ സ്വർണ്ണപ്പണയം ലഭ്യമാക്കുന്നതാണ് ഐ.സി.എൽ ഫിൻകോർപ്പിന്റെ പ്രത്യേകത.
ഇരിങ്ങാലക്കുട ആസ്ഥാനമായി 1991ൽ തുടങ്ങിയ കമ്പനിക്ക് കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുണ്ട്. ഇന്ത്യയിലും ഗൾഫ്
മേഖലയിലുമായി 211ലധികം ശാഖകളുമുണ്ട്. സ്വർണ്ണപ്പണയത്തിനു പുറമെ വാഹന വായ്പ, ബിസിനസ് വായ്പ, മണി ട്രാൻസ്ഫർ, വിദേശനാണ്യ വിനിമയം, ആരോഗ്യ ഇൻഷ്വറൻസ്, ഭവന ഇൻഷ്വറൻസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
ഗ്രാമീണ മേഖലകളിൽ ആവശ്യമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
കെ ജി അനിൽകുമാർ
ചെയർമാൻ, മാനേജിംഗ് ഡയറക്ടർ