df

കൊച്ചി: റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണ്ണയസമിതിയുടെ (എം.പി.സി) നടപ്പുസാമ്പത്തികവർഷത്തെ (2021-22) അവസാനയോഗം ഇന്ന് തുടങ്ങും. മൂന്നുദിവസം നീളുന്ന യോഗത്തിനൊടുവിൽ 10നാണ് ധനനയ പ്രഖ്യാപനം. പലിശനിരക്കുകളിൽ മാറ്റംവരുത്തേണ്ട സാഹചര്യമാണുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ക്രൂഡോയിൽ വില വർദ്ധന, നാണയപ്പെരുപ്പ കുതിപ്പ്, പലിശനിരക്കുകൾ ഉയർത്താനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം എന്നിവയും പലിശഭാരം കൂട്ടാനുള്ള അനുകൂലഘടകങ്ങളാണ്. എന്നാൽ, പലിശനിരക്ക് കൂട്ടാതെതന്നെ സമ്പദ്‌വളർച്ചയ്ക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന സങ്കീർണാവസ്ഥയാണ് റിസർവ് ബാങ്കിനുള്ളത്.