
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസി ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ മത്സരത്തിൽ പി.എസ്.ജി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ലില്ലെയെ തകർത്തു. രണ്ട് ഗോൾ നേടിയ ഡാനിലോ പെരേര ഓരോ ഗോൾ വീതം നേടിയ കിംബെപെ എംബാപ്പെ എന്നിവരാണ് മെസിയെക്കൂടാതെ പി.എസ്.ജിയുടെ സ്കോറർമാർ. പോയിന്റ് ടേബിളിൽ പി.എസ്.ജി മികച്ച ലീഡോടെ ഒന്നാമത് തുടരുകയാണ്.