df

മുംബയ്: കേന്ദ്ര ബഡ്‌ജറ്റ് ഉയർത്തിയ ആവേശത്തിരമാല ഓഹരി വിപണിയിൽ നിന്ന് പിൻവാങ്ങി. കനത്ത വില്പന സമ്മർദ്ദം നേരിട്ടതോടെ വിപണി കരടികൾ കൈയ്യടക്കി. ഓട്ടോ, എഫ്.എം.സി.ജി, ബാങ്ക്, ഹെൽത്ത് കെയർ, റിയാൽറ്റി, കാപിറ്റിൽ ഗുഡ് ഓഹരികളുടെ തകർച്ചയിൽ സൂചികകൾ കനത്ത നഷ്ടംനേരിട്ടു.

സെൻസെക്‌സ് 1,023.63 പോയന്റ് താഴ്ന്ന് 57,621.19ലും നിഫ്റ്റി 302.70 പോയന്റ് നഷ്ടത്തിൽ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വപിണിയിൽനിന്ന് പിൻവാങ്ങുന്നതും കേന്ദ്ര ബാങ്കുകൾ ഉദാരപണനയത്തിൽനിന്ന് പിന്മാറുന്നതുമൊക്കെയാണ് നിക്ഷേപകരെ സമ്മർദ്ദത്തിലാക്കിയത്.

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, എച്ച്.ഡി.എഫ്‌.സി ബാങ്ക്, എച്ച്.ഡി.എഫ്‌.സി ലൈഫ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ പ്രധാനമായും നഷ്ടംനേരിട്ടത്. പവർഗ്രിഡ് കോർപ്, ഒ.എൻ.ജി.സി, എൻ.ടി.പി.സി, ശ്രീ സിമെന്റ്‌സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.