
തിരുവനന്തപുരം: ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ എഴുതി, സംവിധാനം ചെയ്ത 0 21 ഗ്രാംസിന്റെ ടീസർ പുറത്ത്. അനൂപ് മേനോനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, രഞ്ജിത്ത്, രൺജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് എന്നിവരാണ് മറ്റ് താരങ്ങൾ.
ബ്രോ ഡാഡിക്ക് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാർ എഴുതി കെ എസ് ഹരിശങ്കർ ആലപിച്ച ഗാനത്തിൻറെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതിന് മാസങ്ങൾക് Send Notificationകുള്ളിലാണ് ചിത്രത്തിൻറെ തന്നെ ടീസറുമായി അണിയറക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ
മാലിക്കിലുടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ.