
അഹ്മദാബാദ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ അഹമ്മദാബാദിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് നാളത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരമാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച കെ.എൽ. രാഹുൽ, ക്വാറന്റൈൻ പൂർത്തിയാക്കിയ മായങ്ക് അഗർവാൾ, കൊവിഡിൽ നിന്ന് മുക്തനായ നവദീപ് സെയ്‌നി എന്നിവർ ഇന്നലെ പരിശീലനം നടത്തി.