
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങൾ തോറും ജനങ്ങളുമായി ഇഴുകിചേർന്നു നിൽക്കുന്നവയാണ് പോസ്‌റ്റ് ഓഫീസുകൾ. കോർ ബാങ്കിംഗ് സംവിധാനം രാജ്യത്തെ പോസ്‌റ്റ് ഓഫീസുകളിൽ കൊണ്ടുവരുമെന്ന് ബഡ്ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മവാ സീതാരാമൻ പ്രഖ്യാപിച്ചിരിക്കുകയാണ്. എടിഎം, മൊബൈൽ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഇതോടെ പോസ്‌റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാകും.
ബാങ്ക് അക്കൗണ്ടുകളും പോസ്‌റ്റ് ഓഫീസ് അക്കൗണ്ടുകളും ഓൺലൈൻ വഴി സാമ്പത്തിക ഇടപാടുണ്ടാകും. ഇതോടെ രാജ്യത്തെ സാധാരണക്കാർക്ക് വളരെ ഉപകാരമാകും. മുതിർന്ന പൗരന്മാർക്കും കർഷകർക്കുമാകും ഇതിലൂടെ വലിയ പ്രയോജനം ലഭിക്കുക. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾക്ക് സാമ്പത്തിക പിന്തുണ വരും സാമ്പത്തിക വർഷത്തിലുമുണ്ടാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. 1.5 ലക്ഷം പോസ്‌റ്റോഫീസുകളിലാണ് കോർ ബാങ്കിംഗ് സംവിധാനം നിലവിൽവരിക. ഓൺലൈൻ ബാങ്കിംഗ് ഇടപാട് നടത്താനും ഇതുവഴി സാധിക്കും. ഡിജിറ്റൽ പണമിടപാട് ജനകീയമാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നയമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്.