odisha

തിലക് മൈതാൻ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ജൊനാതാസ് ഡി ജീസസും ജാവി ഹെർണാണ്ടസുമാണ് ഒഡിഷയുടെ സ്കോറർമാർ. അന്റോണിയോ പെരോസിവിച്ച് ഈസ്റ്റ് ബംഗാളിനായി ഒരു ഗോൾ നേടി. ജയത്തോടെ 15 മത്‌സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒഡിഷ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്.