
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ നടൻ ദീലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടി മഞ്‌ജു വാര്യർ പങ്കുവച്ച ഫേസ്‌ബുക്ക് പേജിലെ പുതിയ കവർചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 'യു ആര്‍ ദ ജേണി' എന്ന എഴുതിയ ചിത്രമാണ് മഞ്‌ജു പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ താരത്തിന്റെ പുതിയ കവര്‍ ചിത്രം എന്താണ് ഉദ്ദേശിക്കുന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ആരാധകരും ഇക്കാര്യം കമന്റ് ബോക്സിൽ ചോദിക്കുന്നുമുണ്ട്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപേര്‍ കമന്റുകളുമായി എത്തി. കോടതി വിധിയെ വിമർശിച്ചും പിന്തുണച്ചും കമന്റുകൾ ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വധഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്ക് ഹൈക്കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചത്തെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് ഇന്ന് വിധി. പ്രസ്താവിച്ചത്.