kk

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസില്‍ ഗവർണർ ഒപ്പുവച്ചതിന് പിന്നാലെ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധി ഇനി മുതൽ സർക്കാരിന് തള്ളിക്കളയാം.

മുഖ്യമന്ത്രി ഇന്നലെ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് ഓർ‌ഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചത്. രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഓ‌ർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിനോട് വിശദീകരണം തേടിയ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവർണർ ഒപ്പിട്ടത്. ഓ‍ർഡിനൻസ് ഒപ്പിട്ടതിനെ ബി.ജെ.പിയും കോൺഗ്രസും വിമർശിച്ചിരുന്നു. ഇടത് സഖ്യകക്ഷിയായ സി.പി.ഐയും ഓർഡിനൻസിനെതിരെ രംഗത്തെത്തിയിരുന്നു