kkk

വി​ഷ​ര​ഹി​ത​ ​പ​ച്ച​ക്ക​റി​ ​വി​ള​യി​ച്ചെ​ടു​ക്കാ​ൻ​ ​വീ​ട്ടു​മു​റ്റ​ത്ത് ​മ​ണ്ണി​ല്ലാ​ത്ത​തി​നാ​ൽ​ ​ക​ഴി​യാ​തെ​ ​കാ​ർ​ഷി​ക​ ​സ്വ​പ്നം​ ​മ​ന​സി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ന​ഗ​ര​വാ​സി​ക​ളെ​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​യി​ലേ​ക്ക് ​കൈ​പി​ടി​ച്ചു​ന​ട​ത്താ​ൻ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​റി​സ​ർ​ച്ച് ​രൂ​പ​പ്പെ​ടു​ത്തി​യ​ ​വെ​ർ​ട്ടി​ക്ക​ൽ​ ​ഗാ​ർ​ഡ​നിം​ഗ് ​രീ​തി​ ​ഹി​റ്റ്ചാ​ർ​ട്ടി​ൽ​ ​ഇ​ടം​ ​നേ​ടു​ന്നു.​ ​ഒ​രു​ ​സ്‌​ക്വ​യ​ർ​ ​മീ​റ്റ​ർ​ ​വി​സ്തൃ​തി​യി​ലു​ള്ള​ ​ഇ​രു​മ്പ് ​സ്ട്ര​ക്ച​റി​ൽ​ 16​ ​ചെ​ടി​ച്ച​ട്ടി​ക​ൾ​ ​സ്ഥാ​പി​ച്ച് ​അ​തി​ൽ​ ​വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള​ ​പ​ച്ച​ക്ക​റി​ക​ൾ​ ​വി​ള​യി​ച്ചെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​അ​ർ​ക്ക​ ​വെ​ർ​ട്ടി​ക്ക​ൽ​ ​ഗാ​ർ​ഡ​നാ​ണ് ​ജ​ന​പ്രി​യ​മാ​കു​ന്ന​ത്.​ ​

75​ ​ശ​ത​മാ​നം​ ​സ​ർ​ക്കാ​ർ​ ​സ​ബ്സി​ഡി​യോ​ടെ​യാ​ണ് ​വെ​ർ​ട്ടി​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ​ ​യൂ​ണി​റ്റ് ​ന​ഗ​ര​വാ​സി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​ഈ​ ​സ്ട്ര​ക്ച​റു​ക​ൾ​ ​ഒ​രു​ ​സ്‌​ക്വ​യ​ർ​ ​മീ​റ്റ​ർ​ ​വി​സ്തൃ​തി​യി​ൽ​ ​സൂ​ര്യ​പ്ര​കാ​ശം​ ​യ​ഥേ​ഷ്ടം​ ​ല​ഭി​ക്കു​ന്ന​ ​സ്ഥ​ല​ത്ത് ​സ്ഥാ​പി​ക്കാം.​ ​ഈ​ ​സ്ട്ര​ക്ച​റി​ൽ​ ​ച​ക്ര​ങ്ങ​ൾ​ ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​മ​റ്റൊ​രു​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റി​ ​വ​യ്ക്കാ​നാ​വും.​ ​ഇ​തി​ൽ​ 16​ ​ചെ​ടി​ച​ട്ടി​ക​ൾ,​ 80​ ​കി​ലോ​ ​ഭാ​ര​മു​ള്ള​ ​പ​രി​പോ​ഷി​പ്പി​ച്ച​ ​ന​ടീ​ൽ​ ​വ​സ്തു​ ​(​സ​മ്പു​ഷ്ടീ​ക​രി​ച്ച​ ​ച​കി​രി​ച്ചോ​ർ​),​ 25​ ​ലി​റ്റ​ർ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യു​ള​ള​ ​തു​ള്ളി​ന​ന​ ​സൗ​ക​ര്യം​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​യൂ​ണി​റ്റി​ന്റെ​ ​കാ​ലാ​വ​ധി​ 15​ ​വ​ർ​ഷം​ ​വ​രെ​യാ​ണ്.

ഒ​രു​ ​യൂ​ണി​റ്റി​ന് 24,000​ ​രൂ​പ​യാ​ണ് ​ചെ​ല​വ്.​ ​ഇ​തി​ന്റെ​ 25​ ​ശ​ത​മാ​നം​ 6,000​ ​രൂ​പ​മാ​ത്രം​ ​ഗു​ണ​ഭോ​ക്തൃ​ ​വി​ഹി​ത​മാ​യി​ ​ന​ൽ​ക​ണം. . മുളക്, കത്തിരിക്ക, തക്കാളി, ബീൻസ്, ഫ്രഞ്ച് ബീൻസ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​മി​ഷ​ൻ​ 340​ ​അ​ർ​ക്ക​ ​വെ​ർ​ട്ടി​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ​ ​യൂ​ണി​റ്റു​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​സ്ഥാ​പി​ക്കും.​ ​ഇ​വ​യി​ൽ​ 10​ ​യൂ​ണി​റ്റു​ക​ൾ​ ​പൊ​തു​മേ​ഖ​ലാ,​​​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​സൗ​ജ​ന്യ​മാ​യും,​ 330​ ​യൂ​ണി​റ്റു​ക​ൾ​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ൾ​ക്ക് ​സ​ബ്സി​ഡി​ ​നി​ര​ക്കി​ലും​ ​ന​ൽ​കും.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​ന​ഗ​ര​പ​രി​ധി​യി​ലു​ള​ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​കൃ​ഷി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​യൂ​ണി​റ്റ് ​വാ​ങ്ങു​ന്ന​തി​നാ​യി​ ​ഓ​ൺ​ലെെ​നി​ൽ​ 15​ ​ന് ശേ​ഷം​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ച്ചു​തു​ട​ങ്ങുമെന്ന് ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​മി​ഷൻ അ​ഡി​ഷ​ണൽ ഡ​യ​റ​ക്ട​ർ ഷെ​ർ​ളി​ ​ജോ​സ​ഫ് അറിയിച്ചു.