rahul

തി​രു​വ​ന​ന്ത​പു​രം​:​ ​യു​വ​തി​യു​ടെ​ ​ഫോ​ട്ടോ​ ​അ​ശ്ലീ​ല​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​മോ​ർ​ഫ് ​ചെ​യ്‌​ത് ​പ്ര​ച​രി​പ്പി​ച്ച​ ​യു​വാ​ക്ക​ൾ​ ​പൊ​ലീ​സ് ​പി​ടി​യി​ൽ.​നെ​ടു​മ​ങ്ങാ​ട് ​പ​ന​വൂ​ർ​ ​ക​ല്ലി​യോ​ട് ​കു​ന്നി​ൽ​ ​വീ​ട്ടി​ൽ​ ​രാ​ഹു​ൽ​(30​),​പ​ന​വൂ​ർ​ ​ക​ല്ലി​യോ​ട് ​ജെം​സ് ​ഫൗ​ണ്ടേ​ഷ​നി​ൽ​ ​വെ​ങ്കി​ടേ​ഷ് ​(29​)​ ​എ​ന്നി​വ​രെ​യാ​ണ് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡോ.​ദി​വ്യ​ ​ഗോ​പി​നാ​ഥി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​അ​ഡീ​ഷ​ണ​ൽ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ബി​ജു​മോ​ൻ,​ജി​ല്ലാ​ ​ക്രൈം​ ​റെ​ക്കോ​ഡ്‌​സ് ​ബ്യൂ​റോ​ ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​വി​ജ​യ​കു​മാ​ർ,​ക്രൈം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​ര​തീ​ഷ് ​ജി.​എ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​സം​ഘം​ ​പി​ടി​കൂ​ടി​യ​ത്.​യു​വ​തി​യോ​ടു​ള​ള​ ​മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഫോ​ട്ടോ​ക​ൾ​ ​മോ​ർ​ഫ് ​ചെ​യ്‌​ത് ​വ്യാ​ജ​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ടി​ൽ​ ​പോ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​വെ​ങ്കി​ടേ​ഷ് ​രാ​ഹു​ലി​നെ​ടു​ത്ത് ​ന​ൽ​കി​യ​ ​സിം​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​വ്യാ​ജ​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ട് ​തു​ട​ങ്ങി​യ​ത്.​ത​മി​ഴ്‌​നാ​ട് ​വി​ലാ​സ​മാ​യ​തി​നാ​ൽ​ ​പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ​ക​രു​തി​യാ​ണ് ​പ്ര​തി​ക​ൾ​ ​കൃ​ത്യം​ ​ചെ​യ്‌​ത​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.