
ലണ്ടൻ: ഇൻസ്റ്റഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സ് ഉള്ല ആദ്യ വ്യക്തിയെന്ന റെക്കാഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ സ്വന്തമാക്കി.
2021 സെപ്തംബറിൽ 237 മില്യൺ ഫോളോവേഴ്സാണ് റൊണാൾഡോയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് മാസത്തിനുള്ളിൽ അദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം ഇരട്ടിയോളം ആകുകയായിരുന്നു.
അമേരിക്കൻ മോഡൽ സെലിബ്രിറ്റി കെയ്‌ൽ ജെന്നറാണ് 308 മില്യൺ ഫോളോവേഴ്സുമായി രണ്ടാം സ്ഥാനത്തുള്ളത്.306 മില്യൺ ഫോളോവേഴ്സ് ഉള്ല ലയണൽ മെസിയാണ് മൂന്നാമത്.