
പല പരീക്ഷണങ്ങളും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒരു 'പരീക്ഷണ സാരി' സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പല ഡിസൈനിലുള്ള സാരികളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ വൈറലാകുന്ന സാരി നമ്മൾ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു സാധനത്തിൽ നിന്നാണ് ഉണ്ടാക്കിയത്.
എന്തുകൊണ്ടാണ് സാരി ഉണ്ടാക്കിയത് എന്നല്ലേ? ചിപ്‌സ് പാക്കറ്റുകൾ കൊണ്ടാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള പാക്കറ്റുകൾ ഉപയോഗിച്ചാണ് യുവതി സാരി നിർമിച്ചത്. പാക്കറ്റിന് അകത്തുള്ള സിൽവർ ഭാഗം ബോഡിയും, പുറംഭാഗം ബോർഡറും വച്ചുള്ള സാരിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായി. ആരും ചിന്തിക്കാത്ത വളരെ രസകരമായ ആശയമാണിതെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. വീഡിയോയിലുള്ള യുവതി ആരാണെന്ന് വ്യക്തമല്ല.