actress

സിനിമയിൽ അവസരം നൽകണമെങ്കിൽ കിടക്ക പങ്കിടണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തൽ. അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായതോടെ എല്ലാം പാതിവഴിയിൽ അവസാനിപ്പിക്കാൻ കാരണമായെന്നും നടി കൂട്ടിച്ചേർത്തു.

actress

ഒരു രംഗത്തിനായി തയ്യാറെടുക്കാൻ സംവിധായകൻ എന്നോട് പറഞ്ഞു. എന്നാൽ ഞങ്ങൾ സെറ്റിൽ പോകുന്നതിന് മുമ്പ് അയാൾ എനിക്ക് ഹസ്തദാനം നൽകി. അയാൾ എന്റെ കൈപ്പത്തിയിൽ എന്തോ ഇട്ടതായി ഞാൻ മനസിലാക്കി. അതൊരു കോണ്ടം ആയിരുന്നു.

ഇത് എന്തിനു വേണ്ടിയാണെന്ന് ഞാൻ ചോദിച്ചു, അത് സൂക്ഷിച്ച് വച്ച് ഷൂട്ട് കഴിഞ്ഞ് ഒരു ഹോട്ടലിൽ വെച്ച് കാണാമെന്ന് അയാൾ പറഞ്ഞു.'- ദെലാലി മിസ്പാ എന്ന നടി പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. സെറ്റിൽ വെച്ച് ഒരു സംവിധായകൻ ലൈംഗികത വേണമെന്ന് തുറന്നുപറഞ്ഞതായി ആരോപിച്ചു. ആവശ്യം നിരസിച്ചതോടെ സംവിധായകൻ തന്റെ വേഷം മറ്റൊരാൾക്ക് നൽകിയെന്നും നടി പറയുന്നു.