atm-theft

മുംബയ്: ഒരു വർഷത്തിനിടെ മജിസ്ട്രേറ്റിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് ഒന്നര ലക്ഷം രൂപ. കുർളയിലെ 11ാം നമ്പർ കോടതിയിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റായ ജയ്‌ദേവ് യഷ്വന്ത് ഗുലേയുടെ അക്കൗണ്ടിൽ നിന്നാണ് ഒന്നരലക്ഷത്തോളം രൂപ നഷ്ടമായത്. കള്ളനെപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് മുംബയ് പൊലീസ് ഇപ്പോൾ.

കഴിഞ്ഞ ഫെബ്രുവരി 3ന് തന്റെ സാലറി അക്കൗണ്ട് പാസ്‌ബുക്കിൽ ഇടപാടുകൾ രേഖപ്പെടുത്താൻ ജയ്‌ദേവ് യഷ്വന്ത് സ്റ്റാഫിനെ ബാങ്കിലേയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 17 തവണയായി അക്കൗണ്ടിൽ നിന്ന് 1,19,350 രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

2021 ഫെബ്രുവരി 4നും 2022 ഫെബ്രുവരി 2നും ഇടയിലായാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ജയ്‌ദേവ് യഷ്വന്തിന്റെ എടിഎം കാർഡ് വ്യാജമായി നിർമിച്ചായിരുന്നു പണം തട്ടിയത്. പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം പൊലീസിൽ പരാതി നൽകി. കേസിൽ പൊലീസ് ആരംഭിച്ചു.