ee
അഗസ്ത്യകൂട പർവതം സൂര്യോദയത്തി​ൽ അതി​രുമലയി​ൽ നി​ന്നുള്ള ദൃശ്യം

അ​ഗ​സ്‌​ത്യ​ൻ​ ​വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ ​ഓ​രോ​ ​വ​ർ​ഷ​വും ​സ്‌​നേ​ഹ​ത്തോ​ടെ,​ ​ക​രു​ത​ലോ​ടെ.​ ​ആ​ത്മ​ജ്ഞാനത്തിന്റെ​ ​വെ​ളി​ച്ച​മാ​യിയു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളാ​യി​ ​​അ​ഗ​സ്‌​ത്യ​ർ​ ​ജ്വ​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.​ ​ആ​ ​അറിവിന്റെ ​​പ്ര​കാ​ശ​വ​ഴി​യിലൂ​ടെ​ ​ന​മു​ക്കും​ ​സ​ഞ്ച​രി​ക്കാം...

പ​ർ​വ​ത​ങ്ങ​ൾ​ ​എ​ന്നും​ ​സം​സ്‌​കാ​ര​ ​രൂ​പീ​ക​ര​ണ​ത്തി​ന്റെ​ ​ചി​ഹ്ന​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്.​ ​ഒ​രു​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വി​കാ​സ​പ​രി​ണാ​മ​ങ്ങ​ളു​ടെ​ ​അ​സ്‌​തി​ത്വം.​ ​അ​തി​ൽ​ ​ചി​ല​ ​പ​ർ​വ​ത​ങ്ങ​ൾ​ ​ഐ​തി​ഹ്യ​ങ്ങ​ളും​ ​ക​ഥ​ക​ളും​ ​പേ​റി​ ​ യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളാ​യി​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്നു.​ ​ത​ന്റെ​ ​കാ​ൽ​ക്കീ​ഴി​ൽ​ ​ക​ട​ന്നു​ ​പോ​കു​ന്ന​ ​കാ​ല​വും​ ​ ക​ല​ഹ​വും​ ​ഒ​ന്നും​ ​ത​ന്നെ​ ​തൊ​ടി​ല്ലെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​ ​ത​ല​യെ​ടു​പ്പോ​ടെ.​ ​പ​ല​മ​ത​ങ്ങ​ളും​ ​സം​സ്‌​കാ​ര​ങ്ങ​ളും​ ​കേ​ന്ദ്രീ​കൃ​ത​മാ​വു​ന്ന​തും​ ​ഇ​തേ​ ​പ​ർ​വ​ത​ ​രാ​ജാ​ക്ക​ൻ​മാ​രെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്.​ ​പ​ർ​വ​ത​ങ്ങ​ളെ​ ​സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്രാ​വ​ഴി​യാ​യി​ ​പ​ല​ ​മ​ത​ങ്ങ​ളും​ ​ഇ​ന്നും​ ​വി​ശ്വ​സി​ക്കു​ന്നു.
യോ​ഗ​സാ​ധ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​കൈ​ലാ​സം​ ​ഇ​ന്നും​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ​ർ​വ​ത​മാ​ണ്.​ ​ആ​ദി​യോ​ഗി​യാ​യ​ ​ശി​വ​ന്റെ​ ​വാ​സ​സ്ഥ​ലം.​ ​ഭ​ക്ത​ർ​ക്ക് ​മോ​ക്ഷ​ക​വാ​ട​മാ​ണ് ​കൈ​ലാ​സം.​ ​ബു​ദ്ധ​മ​ത​വും​ ​ജൈ​ന​മ​ത​വും​ ​കൈ​ലാ​സ​ത്തെ​ ​ചു​റ്റി​ ​വ​ള​ർ​ന്നു.​ ​യ​വ​ന​ർ​ക്ക് ​മ​ഹാ​പ​ർ​വ​ത​മാ​യ​ ഒ​ളിം​പ​സ് ​പി​ന്നെ​ ​അ​രാ​ര​ത് ​പ​ർ​വ​തം,​ ​സി​നാ​യ് ​പ​ർ​വ​തം...​ ​അ​ങ്ങ​നെ​ ​പ​ർ​വ​ത​ ​രാ​ജാ​ക്ക​ന്മാ​ർ​ ​ച​രി​ത്ര​ത്തി​നും​ ​സം​സ്‌​കാ​ര​ത്തി​നു​മൊ​പ്പം​ ​എ​ക്കാ​ല​വും​ ​ആ​രാ​ധി​ക്ക​പ്പെ​ടു​ന്നു.​ ​ഭാ​ര​ത​ത്തി​ൽ​ ​വ​ട​ക്കേ​ ​അ​റ്റ​ത്ത് ​കൈ​ലാ​സം​ ​എ​ന്ന​തു​പോ​ലെ​ ​തെ​ക്കേ​യ​റ്റ​ത്ത് ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്നു​ ​അ​ഗ​സ്‌​ത്യ​ൻ.​ ​ഇ​തി​ഹാ​സ​ങ്ങ​ളി​ൽ​ ​മ​ഹേ​ന്ദ്ര​ഗി​രി​യാ​യും​ ​ബു​ദ്ധ​മ​താ​നു​യാ​യി​ക​ൾ​ ​പൊ​താ​ല​ക​യാ​യും​ ​ക​ണ്ട​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ​ർ​വ​തം.​ ​അ​തി​ന്റെ​ ​ഊ​ർ​ജ്ജം​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​ന​മ്മെ​ ​വ​ലി​ച്ച​ടു​പ്പി​ക്കും.


26​ ​ത​വ​ണ​ ​അ​ഗ​സ്‌​ത്യ​നെ​ ​ദ​ർ​ശി​ച്ച​ ​ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലാ​ണ് ​ഞാ​ൻ.​ ​ഓ​രോ​ ​ത​വ​ണ​യും​ ​പു​തി​യ​ ​കാ​ഴ്‌​ച​ക​ൾ,​ ​പു​തി​യ​ ​ചി​ന്ത​ക​ൾ,​പു​തി​യ​ ​ദ​ർ​ശ​ന​ങ്ങ​ൾ​ ​അ​ഗ​സ്‌​ത്യ​ൻ​ ​ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​മ​ഴ​ക്കാ​ടു​ക​ൾ,​ ​പു​ൽ​മേ​ടു​ക​ൾ,​ ​ഇ​റ​ക്കാ​ടു​ക​ൾ,​ ​ശി​വ​ലിം​ഗ​ത്തി​ന്റെ​ ​രൂ​പ​ത്തി​ലെ​ ​മ​ഹാ​മേ​രു​ ​എ​ല്ലാം​ ​പ​ഴ​യ​തു​ത​ന്നെ​യെ​ങ്കി​ലും​ ​ഓ​രോ​ ​യാ​ത്ര​യും​ ​പു​തി​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​സ​മ്മാ​നി​ക്കു​ന്നു.​ ​ഓ​രോ​ ​കാ​ഴ്‌​ച​ക​ളും​ ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​തു​പോ​ലെ. അ​ഗ​സ്‌​ത്യ​ൻ,​ ​കാ​ലാ​തീ​ത​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​ശു​ദ്ധ​ ​ജ്ഞാ​ന​മൂ​ർ​ത്തി.​ ​ഋ​ഗ്വേ​ദ​ത്തി​ന​പ്പു​റം​ ​മു​ത​ൽ​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ലും​ ​അ​ന്വേ​ഷി​ക​ൾ​ക്ക് ​വ​ഴി​കാ​ട്ടി​യാ​യി​ ​അ​ഗ​സ്ത്യ​ർ​ ​ഉ​ണ്ട്.​ ​ര​ച​ന​ക​ളി​ൽ​ ​അ​ഗ​സ്‌​ത്യ​നെ​ ​ആ​ദ്യം​ ​ദ​ർ​ശി​ക്കു​ന്ന​ത് ​ആ​ദി​വേ​ദ​മാ​യ​ ​ഋ​ഗ്വേ​ദ​ത്തി​ലാ​ണ്.​ 10​ ​മ​ണ്ഡ​ല​ങ്ങ​ളും ​ 1028​ ​സൂ​ക്ത​ങ്ങ​ളും​ 10552​ ​മ​ന്ത്ര​ങ്ങ​ളും​ ​അ​ട​ങ്ങി​യ​ ​വി​ശാ​ല​വേ​ദ​ ​ഗ്ര​ന്ഥം.​ ​ബി.​സി​ 1500​നും​ 1000​നു​മി​ട​യി​ലാ​ണ് ​ഋ​ഗ്വേ​ദം​ ​വി​ര​ചി​ത​മാ​യ​ത്.​ ​അ​ല്ലെ​ങ്കി​ൽ​ ​ക്രോ​ഡീ​ക​രി​ക്ക​പ്പെ​ട്ട​ത്.​ ​

e

ഭാ​ര​ത​ഖാ​ണ്ഡ​ത്തി​ന്റെ​ ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റ​ൻ​ ​ഭാ​ഗ​ത്ത് ​ക്രി​സ്‌​തു​വി​ന് 2000​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ത​ന്നെ​ ​വേ​ദ​ ​മ​ന്ത്ര​ങ്ങ​ൾ​ ​വാ​യ്‌​മൊ​ഴി​യാ​യി​ ​തു​ട​ർ​ന്നു​വ​ന്നു.​ ​ന​ഭോ​മ​ണ്ഡ​ല​ത്തി​ലെ​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​ ​രൂ​പ​ഭാ​വ​ങ്ങ​ൾ​ ​ഉ​ള്ള​ ​ദേ​വ​ന്മാ​രെ​ ​സ്‌​മ​രി​ക്കു​ന്ന​ ​ഋ​ഗ്വേ​ദം​ ​ആ​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​സം​സ്‌​ക്കാ​ര​ ​രൂ​പീ​ക​ര​ണ​ത്തി​ലേ​ക്കും​ ​വെ​ളി​ച്ചം​ ​വീ​ശു​ന്നു.​ ​അ​വി​ടെ​ ​ഇ​ന്ദ്ര​നും​ ​വ​രു​ണ​നും​ ​അ​ഗ്നി​യും​ ​സോ​മ​നും​ ​ആ​ദി​ത്യ​ന്മാ​രും​ ​മി​ത്ര​വ​രു​ണ​ൻ​മാ​രും​ ​വി​ഷ്‌​ണു​വും​ ​രു​ദ്ര​നും​ ​അ​ട​ങ്ങി​യ​ ​ദേ​വാ​ദി​ദേ​വ​ന്മാ​ർ​ക്കൊ​പ്പം​ ​അ​ഗ​സ്‌​ത്യ​ ​ഋ​ഷി​യെ​ ​വ്യ​ക്ത​മാ​യി​ ​ന​മു​ക്ക് ​കാ​ണാം. അ​പ്‌​സ​ര​സു​ക​ളും​ ​ഇ​ന്ദ്രാ​ണി​യും​ ​യ​മി​യും​ ​അ​ട​ങ്ങു​ന്ന​ ​നാ​രീ​ദേ​വ​താ​ ​സാ​ന്നി​ദ്ധ്യ​ത്തി​നി​ട​യി​ൽ​ ​അ​ഗ​സ്ത്യ​പ​ത്നി​യാ​യ​ ​ലോ​പ​മു​ദ്ര​യേ​യും​ ​കാ​ണാം.​ ​ ​ത​മി​ഴി​ന്റെ​ ​പി​താ​വാ​യി,​ 18​ ​സി​ദ്ധ​ൻ​മാ​രു​ടെ​ ​ഗു​രു​വാ​യി​ ​അ​ഗ​സ്‌​ത്യ​ൻ​ ​തെ​ക്കി​ന്റെ​ ​പ​ര​മ​ഗു​രു​വാ​യി​ ​മാ​റി.​ ​ക​ള​രി​പ്പ​യ​റ്റി​ന്റെ,​ ​മ​ർ​മ്മ​ക​ല​യു​ടെ,​ ​സി​ദ്ധ​ചി​കി​ത്സ​യു​ടെ​ ​പി​താ​വ്.

അ​യ്ന്തു​ത​ലൈ​പൊ​തി​ഗൈ
പല ത​വ​ണ​ ​ഞാ​ൻ​ ​യാ​ത്ര​ ​ചെ​യ്‌​ത​പ്പോ​ഴും​ ​അ​നു​ഭ​വി​ക്കാ​ത്ത​ ​ഒ​രു​ ​അ​ത്ഭു​ത​ക്കാ​ഴ്‌​ച​യാ​ണ് ​ഇ​ത്ത​വ​ണ​ ​അ​ഗ​സ്‌​ത്യ​സ​ന്ദ​ർ​ശ​ന​ത്തെ​ ​വ്യ​ത്യ​സ്‌​ത​മാ​ക്കി​യ​ത്.​ ​അ​ഗ​സ്‌​ത്യ​മ​കു​ട​ത്തി​ന​രി​കി​ൽ​ ​കാ​ണു​ന്ന​ ​ആ​യ്ന്തു​ത​ലൈ​പൊ​തി​ഗൈ​ ​എ​ന്ന​ ​പ​ർ​വ​ത​ത്തി​ന്റെ​ ​പൂ​ർ​ണ​രൂ​പ​ദ​ർ​ശ​ന​മാ​യി​രു​ന്നു​ ​അ​ത്.​ ​മേ​ഘ​ങ്ങ​ൾ​ ​മ​റ​ച്ച് ​ക​ള​യു​ന്ന​ ​അ​ഞ്ചു​ത​ല​ക​ളു​ള്ള​ ​പ​ർ​വ​തം.​ ​പല​പ്പോ​ഴും​ ​മേ​ഘ​ച്ചു​രു​ളു​ക​ൾ​ക്കി​ട​യി​ൽ​ ​മു​ക​ൾ​ഭാ​ഗം​ ​മാ​ത്ര​മേ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ.​ ​കു​ട്ടി​ക്കാ​ല​ത്തെ​ ​യാ​ത്ര​യി​ൽ​ ​പലപ്പോ​ഴും​ ​ഈ​ ​രൂ​പം​ ​ക​ണ്ടി​രു​ന്നെ​ങ്കി​ലും​ ​ഇ​ത്ത​വ​ണ​ ​ആ​ ​പ​ർ​വ​തം​ ​എ​ന്നോ​ട് ​സം​വ​ദി​ക്കു​ന്ന​താ​യി​ ​തോ​ന്നി.​ ​യു​ഗ​ങ്ങ​ൾ​ക്ക് ​അ​പ്പു​റ​ത്ത് ​നി​ന്ന് ​ക​ഥ​ക​ൾ​ ​പ​റ​യു​ന്ന​തു​പോ​ലെ.​ ​അ​ഞ്ച് ​ത​ല​ക​ൾ​ ​ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്ന​ ​നാ​ഗ​ത്തെ​പ്പോ​ലെ​ ​​ ​പ​ർ​വ​തം​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ദൃ​ശ്യം​ ​സ​മ്മാ​നി​ച്ചു.​ ​നാ​ഗ​മ​ല​യെ​ന്നും​ ​ഈ​ ​പ​ർ​വ​ത​ത്തി​ന് ​പേ​രു​ണ്ട്.​ ​നാ​ഗ​പൊ​തി​ഗൈ​ ​എ​ന്നും. നി​ര​വ​ധി​ ​ഭാ​വ​ന​ക​ൾ​ ​ക​ട​ന്നു​പോ​യി.​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​ത​വും​ ​അ​ഞ്ച് ​ത​ലൈ​പൊ​തി​ഗൈ​യും​ ​ചേ​രു​ന്ന​ ​ഭൂ​പ്ര​കൃ​തി​ ​മ​ന​സി​ൽ​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ചു.​ ​ അതിലൊന്ന് ഒ​രു​ ​മ​ഹാ​ശി​വ​ലിം​ഗ​ത്തി​ന് ​കു​ട​പി​ടി​ക്കു​ന്ന​ ​അ​ഞ്ച് ​ത​ല​ക​ൾ​ ​ചേ​ർ​ന്ന​ ​സ​ർ​പ്പ​രാ​ജ​ൻ.​ ​മ​റ്റൊ​രു​ ദൃ​ശ്യം​ ​ഇ​തി​ഹാ​സ​ക​ഥ​ക​ളി​ലെ​ ​പാ​ലാ​ഴി​ ​മ​ഥ​നം​ ​​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​ആ​ ​ഭൂ​പ്ര​കൃ​തി​ക്ക് ​ഐ​തി​ഹ്യ​ങ്ങ​ൾ​ ​ര​ചി​ക്കാ​നു​ള്ള​ ​പ്ര​ചോ​ദ​നം​ ​ന​ൽ​കാ​നു​ള്ള​ ​ശ​ക്തി​യു​ണ്ടെ​ന്ന് ​തെ​ളി​ഞ്ഞു.

ee

മ​ന്ഥ​ര​പ​ർ​വ​ത​ത്തെ​ ​അ​ര​ണി​യാ​ക്കി​ ​വാ​സു​കി​യെ​ ​ക​യ​റാ​ക്കി​ ​ന​ട​ന്ന​ ​സ​മു​ദ്ര​മ​ഥ​നം​ ​ ഭാ​ഗ​വ​ത​പു​രാ​ണ​വും​ ​വി​ഷ്‌​ണു​പു​രാ​ണ​വും​ ​ഈ​ ​ക​ഥ​ ​പ​റ​ഞ്ഞു.​ ​മ​ന്ഥ​ര​ ​പ​ർ​വ​ത​ത്തെ​ ​അ​നു​സ്‌​മ​രി​പ്പി​ക്കു​ന്ന​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​ത​വും​ ​വാ​സു​കി​യെ​ ​പോ​ലെ​ ​നാ​ഗ​മ​ല​യും​ ​ഈ​ ​ചി​ന്ത​ക​ൾ​ ​പൊ​ടു​ന്ന​നെ​ ​കൊ​ണ്ടെ​ത്തി​ച്ച​ത് ​ഇ​തി​ഹാ​സ​ങ്ങ​ളും​ ​പു​രാ​ണ​ങ്ങ​ളും​ ​വാ​ഴ്‌​ത്തു​ന്ന​ ​മ​റ്റൊ​രു​ ​പ​ർ​വ​ത​ത്തി​ന്റെ​ ​നാ​മ​ത്തി​ലാ​ണ് ​ ഹി​ന്ദു,​ ​ബു​ദ്ധ,​ ​ജൈ​ന​മ​ത​ ​വി​ശ്വാ​സി​ക​ൾ​ ​പ​ര​മ​പ​വി​ത്ര​മാ​യി​ ​കാ​ണു​ന്ന​ ​സു​മേ​രു​പ​ർ​വ​തം​ ​എ​ന്ന​ ​സ​ങ്ക​ൽ​പ്പ​ത്തി​ൽ. അ​ഞ്ച് ​ത​ല​ക​ളു​ള്ള​ ​സു​മേ​രു,​ ​മ​ഹാ​മേ​രു​വെ​ന്നും​ ​സി​നേ​രു​വെ​ന്നും​ ​വി​ളി​പ്പേ​രു​ള്ള​ ​പ​ർ​വ​തം.​ ​ആ​ ​പേ​രി​നെ​ ​അ​ന്വ​ർ​ത്ഥ​മാ​ക്കു​ന്ന​ ​പ​ർ​വ​തം​ ​അ​ഞ്ച് ​ത​ലൈ​പൊ​തി​ഗൈ​ ​ആ​ണോ​?​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​തം​ ​ബു​ദ്ധ​മ​ത​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​പൊ​തി​യ​ൻ​ ​മ​ല​യാ​ണ്.​ ​അ​വ​ലോ​കി​തേ​ശ്വ​ര​ന്റെ​ ​ആ​വാ​സ​സ്ഥാ​നം.​ ​സം​ഘ​കാ​ല​കൃ​തി​ക​ളി​ൽ,​ ​ചി​ത്ത​ലൈ​ചാ​ത്ത​നാ​രു​ടെ​ ​മ​ണി​മേ​ഖ​ല​യി​ൽ,​ ​ബു​ദ്ധ​മി​ത്ര​ന്റെ​ ​വീ​ര​സൊ​ല്യ​ത്തി​ൽ​ ​ചൈ​നീ​സ് ​യാ​ത്രി​ക​നാ​യ​ ​ഹു​യാ​ൻ​ ​സാ​ങി​ന്റെ​ ​രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളി​ൽ​ ​ അ​ഗ​സ്‌​ത്യ​പ​ർ​വ​ത​ത്തി​ലേ​ക്ക് ​തീ​ർ​ത്ഥ​യാ​ത്ര​ ​തി​രി​ക്കു​ന്ന​ ​ബു​ദ്ധ​മ​താ​നു​യാ​യി​ക​ളെ​ ​ന​മു​ക്ക് ​കാ​ണാം.​ ​താ​മ​ര​ഭ​ര​ണി​ ​ന​ദി​ക്ക​ര​യി​ൽ​ ​ധ്യാ​നി​ച്ചി​രി​ക്കു​ന്ന​ ​ബു​ദ്ധ​ഭി​ക്ഷു​ക്ക​ളെ​യും.​ ​ '​താ​ര​സൂ​ക്യ​ത്തി​ൽ​"​ ​ബോ​ധി​സ​ത്വ​നെ​ ​പൊ​താ​ല​ഗി​രി​ ​നി​വാ​സി​ ​എ​ന്ന് ​വി​ളി​ക്കു​ന്നു.​ ​​ബു​ദ്ധ​മ​ത​യാ​ത്രാ​കേ​ന്ദ്ര​മാ​യ​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​ത​ത്തിലെത്തിയവ​ർ​ ​ ഈ​ ​അ​ഞ്ച് ​ത​ലൈ​ ​പൊ​തി​ഗൈ​യെ​ ​സു​മേ​രു​ ​എ​ന്നു​ ​വി​ളി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലാ​ണ് ​എ​ന്ന​ ​ചി​ന്ത​ ​കൂ​ടു​ത​ൽ​ ​ഉ​റ​ക്കു​ന്നു.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​സി​ങ്കം​പ​ട്ടി​ ​സ​മീ​ന്താ​ർ​ ​വ​ന​നി​ര​ക​ളി​ലെ​ ​സു​ര​ക്ഷി​ത​മ​ല​നി​ര​ക​ളി​ലാ​ണ് ​അ​യ്ന്തു​ ​ത​ലൈ​പൊ​തി​ഗൈ.

ഐ​തി​ഹ്യ​ങ്ങ​ളി​ലെ​ ​സു​മേ​രു
ബു​ദ്ധ​ൻ​ ​അ​രു​ളി​യ​ ​പ്ര​പ​ഞ്ച​ ശാ​സ്ത്ര​ത്തി​ൽ​ ​ആ​ണ് ​മ​ഹാ​മേ​രു​ ​എ​ന്ന​ ​അ​ഞ്ച് ​ത​ല​യു​ള്ള​ ​പ​ർ​വ​ത​ത്തെ​ ​കാ​ണാ​നാ​വു​ന്ന​ത്.​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​ ​അ​ച്ചു​ത​ന്നെ​യാ​ണ് ​ഈ​ ​പ​ർ​വ​തം.​ ​മ​നു​ഷ്യ​നെ​ ​സം​ബ​ന്ധി​ച്ച് ​മേ​രു​ ​എ​ന്നാ​ൽ​ ​ന​ട്ടെ​ല്ല് ​എ​ന്ന​ർ​ത്ഥം.​ ​ഈ​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​ ​ആ​കെ​ ​അ​ച്ചു​ത​ണ്ട് ​എ​ന്നാ​ണ് ​ഈ​ ​സ​ങ്ക​ല്പ​ത്തി​ന​ർ​ത്ഥം.​ ​ചൈ​ന​യി​ൽ​ ​ഷു​മി​സാ​ൻ-
ഭാ​ര​ത​ത്തി​ൽ​ ​മേ​രു​പ​ർ​വ​തം​ ​അ​ല്ലെ​ങ്കി​ൽ​ ​മ​ഹാ​മേ​രു,​ ​ജാ​പ്പ​നീ​സി​ൽ​ ​സെ​മേ​രു,​ ​താ​യ് ​ഭാ​ഷ​യി​ൽ​ ​സു​മെ​ൻ​ ​എ​ന്ന് ​ബു​ദ്ധ​മ​ത​ഗ്ര​ന്ഥ​മാ​യ​ ​അ​ഭി​ധ​ർ​മ്മ​കോ​ശ​ഭാ​ഷ്യം​ ​പ​റ​യു​ന്നു.​ ​ജം​ബു​ദ്വീ​പം​ ​അ​താ​യ​ത് ​ഏ​ഷ്യാ​ മേ​രു​വി​ന് ​ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്നു എന്ന്.​ 80000​ ​യോ​ജ​ന​ ​വി​സ്‌​തൃ​തി​യും​ 80000​ ​യോ​ജ​ന​ ​ഉ​യ​ര​വും​ ​സൂ​ര്യ​ച​ന്ദ്ര​ന്മാ​ർ​ ​ഉ​ദി​ച്ചു​യ​രു​ന്ന​ ​അ​ഞ്ച് ​ത​ല​ക​ൾ​ ​ഉ​ള്ള​ ​മ​ഹാ​പ​ർ​വ്വ​തം. കം​ബോ​ഡി​യ​യി​ലെ​ ​അ​ങ്കോ​ർ​ക്ഷേ​ത്രം,​ ​ത​ഞ്ചാ​വൂ​ർ​ ​ബൃ​ഹ​ദേ​ശ്വ​ര​ക്ഷേ​ത്രം​ ​എ​ല്ലാം​ ​അ​ഞ്ച് ​ത​ല​ക​ളു​ള്ള​ ​മ​ഹാ​മേ​രു​വി​ന്റെ​ ​പ്ര​തീ​കാ​വി​ഷ്‌​ക്കാ​ര​മാ​ണ്.​ ​ബോ​ധ​ഗ​യ​യി​ൽ​ ​മ​ഹാ​മേ​രു​ ​ക്ഷേ​ത്രം​ ​ത​ന്നെ​യു​ണ്ട്.​ ​എ​വി​ടെ​യാ​ണ് ​മ​ഹാ​മേ​രു​ ​എ​ന്ന​തി​ന് ​ശാ​സ്ത്രീ​യ​മാ​യ​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​ഇ​നി​യും​ ​ഇ​ല്ല​ ​ഏ​ഴ് ​ന​ദി​ക​ളും​ ​സ​മു​ദ്ര​വും​ ​ഏ​ഴ് ​അ​ത്ഭു​ത​പ​ർ​വ്വ​ത​ങ്ങ​ളും​ ​സു​മേ​രു​വി​നെ​ ​ചു​റ്റി​യി​രി​ക്കു​ന്നു​ ​എ​ന്ന് ​ബു​ദ്ധ​സൂ​ത്രം​ ​പ​റ​യു​ന്നു.​ ​ബു​ദ്ധ​സൂ​ത്ര​ത്തി​ൽ പറയുന്ന അ​ള​വു​ക​ൾ​ ​വ​ച്ച് ​നോ​ക്കി​യാ​ൽ​ ​ഇ​ത് ​സാ​ങ്ക​ല്പി​കം​ ​മാ​ത്ര​മാ​യി​ ​അ​വ​ശേ​ഷി​ക്കും.​ ​ഭൂ​മി​യു​ടെ​ ​ഡ​യ​മീ​റ്റ​റി​നേ​ക്കാ​ൾ​ 85​ ​മ​ട​ങ്ങ് ​വ​ലു​താ​ണ് ​സു​മേ​രു​ ​എ​ന്ന​തു​കൊ​ണ്ട് ​ഇ​ത് ​സാ​ങ്ക​ല്പി​ക​ ​അ​ച്ചു​ത​ണ്ട് ​ മാ​ത്ര​മാ​ണ് ​എ​ന്നാ​ണ് ​ശാ​സ്ത്ര​ലോ​കം​ ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് ​വി​ര​ൽ​ ​ചൂ​ണ്ടു​ന്ന​ ​ചി​ല​ ​കോ​ഡു​ക​ൾ​ ​ത​ന്നെ​യാ​കാം​ ​ഈ​ ​ദ​ർ​ശ​നം​ ​എ​ന്ന് ​കാ​ണേ​ണ്ടി​വ​രും.

ee
ലേഖകൻ ഡോ.എസ്. മഹേഷിനൊപ്പം സഹയാത്രികരായ അരുൺ,​ ഡോ.അരുൺ സുരേന്ദ്രൻ,​ രുക്കു,​ സുഭാഷ്

അ​ഗ​സ്‌​ത്യ​മ​ല​യോ​ടൊ​പ്പം​ ​അ​ഞ്ച് ​ത​ലൈ​പൊ​തി​ഗൈ​യും​ ​വി​സ്‌​മ​യം​ ​തീ​ർ​ക്കു​ക​യാ​ണ്.​ ​സു​മേ​രു​ ​എ​ന്ന​ ​സ​ങ്ക​ല്പ​ത്തി​ന​രി​കി​ലാ​ണ് ​ഈ​ ​പ​ർ​വ​ത​ത്തി​ന്റെ​ ​രൂ​പം.​ ​ഹ​ണ്ട​ർ​ ​ഗാ​ത​റ​ർ​ ​വി​ഭാ​ഗ​ത്തി​ലെ​ ​പ​ഴ​ക്ക​മാ​ർ​ന്ന​ ​ആ​ദി​വാ​സി​ ​ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ​ ​കാ​ണി​ക്കാ​രു​ടെ​ ​അ​ധി​വാ​സ​സ്ഥാ​ന​മാ​ണ് ​അ​ഗ​സ്‌​ത്യ​മ​ല.​ 2000​ത്തി​ല​ധി​കം​ ​വ​രു​ന്ന​ ​ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ​ ​ശേ​ഖ​ര​മു​ള്ള​ ​അ​പൂ​ർ​വ്വ​വ​നം,​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ 50​ൽ​പ്പ​രം​ ​അ​പൂ​ർ​വ്വ​യി​നം​ ​ജീ​വി​ക​ൾ.​ ​ആ​ന​യും​ ​പു​ലി​യും​ ​ക​ര​ടി​യും​ ​വി​ഷ​സ​ർ​പ്പ​ങ്ങ​ളു​മു​ള്ള​ ​ഘോ​ര​വ​നം.​ ​പാ​റ​ക​ളു​ടെ​ ​പ്രാ​യം​ ​നി​ർ​ണ​യി​ക്കു​ന്ന​ ​പ​ഠ​ന​ങ്ങ​ൾ​ ​പ​റ​യു​ന്നു​ ​ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​വ​ർ​ഷ​ത്തെ​ ​പ​ഴ​ക്ക​മു​ണ്ട് ​ഈ​ ​പ​ർ​വ്വ​ത​ത്തി​ന് ​എ​ന്ന്.​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് 6129​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ,​ ​പ​ശ്ചി​മ​ഘ​ട്ട​ ​മ​ല​നി​ര​ക​ളി​ൽ​ ​ത​ല​ ​ഉ​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്നു​ ​അ​ഗ​സ്‌​ത്യ​കൂ​ടം.ക​മ്പ​രും​ ​വി​ല്ലി​പു​ട്ടൂ​ര​രും​ ​പ​റ​യു​ന്ന​ത് ​അ​ഗ​സ്‌​ത്യ​മു​നി​ ​പൊ​തി​ഗൈ​മ​ല​യി​ലി​രു​ന്ന് ​അ​ഗ​ത്തി​യം​ ​എ​ന്ന​ ​ത​മി​ഴ് ​ഭാ​ഷാ​വ്യാ​ക​ര​ണം​ ​സൃ​ഷ്‌​ടി​ച്ചു​ ​എ​ന്നാ​ണ്.​ ​ചി​ല​പ്പ​തി​കാ​രം​ ​പ​റ​യു​ന്നു​ ​താ​മൃ​ഭ​ര​ണി​യൂ​ടെ​ ​ഉ​ത്ഭ​വം​ ​അ​ഗ​സ്‌​ത്യ​നി​ൽ​ ​നി​ന്നെ​ന്ന് ​രാ​മാ​യ​ണ​ത്തി​ൽ​ ​സു​ഗ്രീ​വ​ൻ​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ ​മ​ഹേ​ന്ദ്ര​ഗി​രി​ ​എ​ന്ന​ ​മ​ഹാ​പ​ർ​വ​ത​ത്തെ​ക്കു​റി​ച്ച്.​ ​ തൊ​ൽ​ക്കാ​പ്പി​യ​വും​ ​പ​രി​പ്പാ​ട​ലും​ ​തേ​വാ​ര​ങ്ങ​ളും​ ​ചോ​ള​സാ​ഹി​ത്യ​വും​ ​എ​ല്ലാം​ ​വി​രി​ഞ്ഞ​ത് ​ഇ​തേ​ ​പ​ർ​വ​ത​ത്തി​ന്റെ​ ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട്.

ജാ​പ്പ​നീ​സ് ​എഴുത്തുകാര​ൻ​ ​ഷൂ​ ​ഹി​ക്കോ​സ​ക്ക​യു​ടെ​ ​പ​ഠ​ന​ങ്ങ​ൾ​ ​പ്ര​ത്യേ​കി​ച്ച് ​ബു​ദ്ധ​മ​ത​ ​ഗ്ര​ന്ഥ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ത​മി​ഴ് ​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചും​ ​ന​ട​ത്തി​യ​വ​ ​പ​റ​യു​ന്ന​ത് ​നോ​ക്കാം.​ ​അ​വ​ലോ​കി​തേ​ശ്വ​ര​ൻ​ ​അ​ഥ​വാ​ ​പ​ര​ബ്ര​ഹ്മം​ ​വ​സി​ക്കു​ന്ന​ത് ​പൊ​താ​ല​ക​ ​പ​ർ​വ്വ​ത​ത്തി​ലാ​ണ്.​ ​തീ​ർ​ത്ഥാ​ട​ന​ങ്ങ​ളെ​യും​ ​തീ​ർ​ത്ഥ​സ്ഥാ​ന​ങ്ങ​ളെ​യും​ ​പു​ക​ഴ്‌​ത്തു​ന്ന​ ​ബി.​സി​ 300​ൽ​ ​എ​ഴു​തി​യ​ ​ഗ​ന്ധ​വ്യൂ​ഹ​സൂ​ത്രം​ ​പ​റ​യു​ന്നു,​ ​പൊ​താ​ല​ക​ ​ത​ന്നെ​യാ​ണ് ​ബോ​ധി​സ​ത്വ​ന്റെ​ ​താ​വ​ള​മെ​ന്ന്.​ ​ഹു​യാ​ൻ​ ​സാം​ങി​ന്റെ​ ​രേ​ഖ​ക​ളും​ ​ഇ​തു​ത​ന്നെ​പ​റ​യു​ന്നു.​ ​മൗ​ണ്ട് ​പൊ​താ​ല​ക​യെ​ന്നാ​ൽ​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ലെ​ ​അ​ഗ​സ്‌​ത്യ​കൂ​ട​ ​പ​ർ​വ​തം​ ​ത​ന്നെ​യാ​ണെ​ന്ന്.​ ​മൂ​ന്നാം​നൂ​റ്റാ​ണ്ടി​ൽ​ ​അ​ശോ​ക​ച​ക്ര​വ​ർ​ത്തി​യു​ടെ​ ​കാ​ല​ത്തി​നു​മു​മ്പേ​ ​ഇ​ത് ​ബു​ദ്ധ​ ​തീ​ർ​ത്ഥ​മാ​യി​രു​ന്നു​ ​എ​ന്ന് ​ഈ​ ​പ​ഠ​നം​ ​വ്യ​ക്ത​മാ​ക്കു​ന്നു.
അ​ഗ​സ്‌​ത്യ​തീ​ർ​ത്ഥ​ത്തി​ൽ​ ​നീ​രാ​ടി​യ​ ​ആ​ന​ന്ദ​ത്തി​ൽ​ ​ഉ​ള്ള​ ​മ​ട​ക്ക​യാ​ത്ര.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​റേ​ഞ്ചി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​ദ്യ​സ​ന്ദേ​ശം​ ​വ​ന്നു.​ ​സി​ങ്ക​പ്പൂ​രി​ലെ​ ​സി​ദ്ധ​ഗു​രു​ ​പ​ര​മ്പ​ര​യി​ൽ​ ​നി​ന്നു​ള്ള​ ​സ​ന്ദേ​ശം.​ ​പ​ല​ത​വ​ണ​ ​ത​ന്ത​യെ​ ​(​അ​ഗ​സ്‌​ത്യ​നെ​)​ ​ദ​ർ​ശി​ക്കു​ന്ന​തി​ന് ​ഒ​ര​പൂ​ർ​വ​ഭാ​ഗ്യം​ ​വേ​ണം.​ ​അ​ഗ​സ്‌​ത്യ​ൻ​ ​നി​ങ്ങ​ളെ​ ​വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​സ്‌​നേ​ഹ​ത്തോ​ടെ,​ ​ക​രു​ത​ലോ​ടെ.​ ​അത് ഒരു അനുഗ്രഹമാണ്. ആ​ത്മ​പ്ര​കാ​ശം​ ​പ​ക​രു​വാ​ൻ​ ​യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളാ​യി​ ​​ ​അ​ഗ​സ്‌​ത്യ​ർ​ ​ജ്വ​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.​ ​ആ​ ​അറിവി​ന്റെ​ ​പ്ര​കാ​ശ​വ​ഴി​ക​ളി​ലൂ​ടെ​ ​ന​മു​ക്കും​ ​സ​ഞ്ച​രി​ക്കാം.
(ലേഖകന്റെ ഫോൺ: 9847186223)