baby-food

കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. അവരുടെ പിറകെ നടന്നും കഥ പറഞ്ഞുകൊടുത്തുമൊക്കെയാണ് പല അമ്മമാരും കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാറ്. പച്ചക്കറികളോട് നോ പറയുന്ന കുട്ടികളാണ് ഏറെയും. മിക്കവർക്കും മധുരപലഹാരങ്ങളോടാണ് പ്രിയം.


മക്കൾ വിശന്നിരിക്കുന്നതിനേക്കാൾ നല്ലതല്ലേ മധുര പലഹാരങ്ങൾ കഴിക്കുന്നത് എന്നുകരുതി അതു നൽകുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. ഒരു കാരണവശാലും രണ്ടര വയസിന് താഴെ പ്രായമുള്ളവർക്ക് കൃത്രിമ മധുരങ്ങൾ നൽകരുത്. ഭക്ഷണം പ്രോസസ് ചെയ്യുന്ന സമയത്ത് ചേർക്കുന്ന മധുരമാണ് കൃത്രിമ മധുരം(added sugars).

പോഷകാഹാരങ്ങളാണ് കുട്ടികൾക്ക് നൽകേണ്ടത്. രണ്ടുവയസിൽ താഴെ പ്രായമുള്ളവർക്ക് വറുത്ത പലഹാരങ്ങൾ നൽകരുത്. രണ്ടര വയസുവരെ മക്കൾക്ക് മുലപ്പാൽ നൽകാം. അതിനുകഴിഞ്ഞില്ലെങ്കിൽ മാത്രമേ ഫോർമുല മിൽക്ക് നൽകാവൂ.