
തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ചിക്കൻ രുചിയാണ് കട്ടച്ചാൽക്കുഴി ചിക്കൻ. എരിവും രുചിയും മുന്നിട്ട് നിൽക്കുന്ന ചിക്കൻകൂട്ട് ഒരിക്കലെങ്കിലും കഴിച്ചവർ മറക്കില്ല. പ്രത്യേക രുചിക്കൂട്ടിൽ തയ്യാറാക്കിയെടുക്കുന്ന കട്ടച്ചാൽക്കുഴി തേടി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ഇത്തവണ മലയാളികളുടെ പ്രിയതാരം സെന്തിൽ കൃഷ്‌ണ അത്തരമൊരു ചിക്കനാണ് ആരാധകർക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. കട്ടച്ചാൽക്കുഴി ചിക്കനോട് കിടപിടിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സ്പെഷ്യൽ ചിക്കൻ പെരട്ട്.
നാടൻ ചിക്കനും വറ്റൽ മുളകും മല്ലിയും തരിയായി പൊടിച്ചെടുത്തതുമാണ് ഈ ചിക്കൻ പെരട്ടിന് പ്രധാനമായും വേണ്ടത്. കുറഞ്ഞത് അര മണിക്കൂറെങ്കിലും മസാല പിടിപ്പിച്ച് ചിക്കൻ മാറ്റി വയ്‌ക്കണം. രംഭയിലയും പുതിനയിലയുമാണ് ഇതിന്റെ പ്രധാനപ്പെട്ട രസക്കൂട്ടുകൾ. ചിക്കൻ പെരട്ടുണ്ടാക്കുന്നതിന്റെ ഓരോ രീതിയും വളരെ വ്യക്തമായി തന്നെ താരം വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാം.