
ലഡാക്ക്: പുതുവർഷത്തിൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തങ്ങളുടെ പതാക ഉയർത്തിയെന്ന ചൈനീസ് പ്രചാരണം തെറ്റെന്ന് കണ്ടെത്തൽ. യഥാർത്ഥത്തിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയയിടത്തല്ല മറിച്ച് അവിടെ നിന്നും 1.2 കിലോമീറ്റർ അകലെ പ്രശ്‌നബാധിത പ്രദേശത്ത് നിന്നും മാറിയുളള ഒരു ഭാഗത്താണ് ചൈനീസ് സൈനികർ പതാക ഉയർത്തിയത്.
ഓപൺ സോഴ്‌സ് ഇന്റലിജൻസ് സംവിധാനം വഴി ഡാമിയൻ സൈമൺ എന്നയാൾ കണ്ടെത്തിയ വിവരം ട്വിറ്ററിലൂടെ ഷെയർ ചെയ്യുകയായിരുന്നു. പ്രശ്‌നബാധിത മേഖലയായ ബഫർ സോണിൽ നിന്നും 1.2 കിലോമീറ്റർ മാറി ചൈനയുടെ പുതിയ മിലിട്ടറി പോസ്‌റ്റിലായിരുന്നു പതാക ഉയർത്തിയത്.
GEOINT derived from combining ground & satellite images helps cut the clutter around claims alleging #China hoisted a flag at the #Galwan river bend, data extracted indicates the ceremony, held in January was 1.2 km from the bend at a new PLA post outside the buffer zone pic.twitter.com/04L66agC78— Damien Symon (@detresfa_) February 8, 2022
ഇന്ത്യ സംഭവദിവസം തന്നെ ഇത്തരത്തിലൊന്നും ഇവിടെയുണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. തർക്കബാധിത പ്രദേശത്തല്ല ചൈനീസ് അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ഉളളിലാണ് പതാക ഉയർത്തുന്ന ചടങ്ങ് നടന്നത്. ഇതിന് മറുപടിയായി ഇന്ത്യ ദേശീയപതാക ഗാൽവൻ താഴ്‌വരയിൽ ഉയർത്തുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.