
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ആത്മാർത്ഥമായി പെരുമാറും, തൊഴിലിൽ ഉന്നതി, ധനപരമായ നേട്ടം, ദുരിതവും കഷ്ടപ്പാടുകളും മാറും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു.
ഭരണി: കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും. ആത്മവിശ്വാസക്കൂടുതൽ, എല്ലാവരുടെയും വിശ്വാസം ആർജിക്കും, ഈശ്വരാധീനം ഉണ്ടാകും.
കാർത്തിക: സ്ത്രീകൾക്ക് അംഗീകാരം, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. ദാമ്പത്യ സുഖം ലഭിക്കും, രോഗശാന്തിയും മനഃസമാധാനവും.
രോഹിണി: കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും, നിർബന്ധബുദ്ധി കാണിക്കും. സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടൽ രംഗത്ത് നിന്നും കൂടുതൽ വരുമാനം.
മകയിരം: പുരുഷന്മാർക്ക് സ്ത്രീ വിഷയങ്ങളിൽ ഉള്ള അമിതമായ താല്പര്യം ദോഷം ചെയ്യും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക, കഴിവതും രാത്രി യാത്രകൾ ഒഴിവാക്കുക. സന്താനങ്ങൾക്ക് അസുഖം, ജോലിക്കൂടുതൽ അനുഭവപ്പെടും.
തിരുവാതിര: യാത്രയിൽ പല വിധത്തിൽ ബുദ്ധിമുട്ടുകൾ, ദാമ്പത്യ സുഖക്കുറവ്, യാത്രകൾ ഒഴിവാക്കുക. രോഗം മൂലമുള്ള കഷ്ടപ്പാട് വർദ്ധിക്കും, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.
പുണർതം: ദമ്പതികളുടെ കാര്യത്തിൽ സുഖവും സമാധാനവും അനുഭവത്തിൽ വരും, സന്തോഷം നിറഞ്ഞ സമയം. മകൾക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങൾ അകലും, വാഹനഭാഗ്യം സിദ്ധിക്കും.
പൂയം: അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. ധനനഷ്‌ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും.
ആയില്യം: സുഖാനുഭവങ്ങൾ,ആരോഗ്യപരിപാലനം നടത്തും, ഇഷ്‌ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും. സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ സമ്മാനമായി കിട്ടും.
മകം: സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്‌തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും. വീടുപണിയാരംഭിക്കുയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, സന്താനഭാഗ്യം സിദ്ധിക്കും.
പൂരം: യാത്ര കൊണ്ട് ഗുണം കിട്ടും, എല്ലാവരുടെയും സഹായത്താൽ കാര്യനിർവഹണം. സ്വന്തം കൗശലം കൊണ്ട് ദുഷ്‌കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ വരുതിയിലാകും.
ഉത്രം: അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ വേദനയ്‌ക്ക് നേരിയ തോതിൽ ശമനം. സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.
അത്തം: കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികൾ കാഴ്‌ച വയ്‌ക്കും, ധനനേട്ടം. വശ്യമായി സംസാരിക്കുന്നതിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ സാധിക്കും, വാഹന ഭാഗ്യം.
ചിത്തിര: വ്യവഹാരങ്ങളിൽ വിജയം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കും. അന്യരുടെ പ്രയാസത്തിൽ സമാശ്വാസം കൊടുക്കും, യാത്രയിൽ നേട്ടം.
ചോതി: ദുർവാശി ഒഴിവാക്കുക. സ്വദേശം വിട്ടു താമസിക്കാൻ താല്പര്യം വർദ്ധിക്കും, ചതിയിൽ പെടും, നേരത്തെ ഉണ്ടായിരുന്ന വിഷമതകൾ മാറും, ആഡംബര പ്രിയം വർദ്ധിക്കും. പലവട്ടം ചിന്തിക്കുക എന്നത് ശീലിക്കുക.
വിശാഖം: പരുഷമായി സംസാരിച്ച് സ്വന്തം കാര്യം നേടും, തെറ്റിദ്ധാരണകൾ മാറിക്കിട്ടും. കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം.
അനിഴം: സംസാരം വളരെ നിയന്ത്രിക്കണം. പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ.
കേട്ട: തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും, വർദ്ധിച്ച ധന ചെലവ്. സ്ത്രീകൾ മൂലം മാനഹാനി, ബന്ധുക്കൾ ശത്രുക്കൾ ആകും, കുടുംബ ബന്ധങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും.
മൂലം: എല്ലാ കാര്യത്തിലും ജാഗ്രത വേണം, അനിശ്ചിതത്വം,സന്താനദുഃഖം, ലഹരിയുടെ ഉപയോഗം മൂലം തൊഴിലിൽ പ്രശ്‌നങ്ങൾ, അനാവശ്യമായ കലഹങ്ങൾ. ശാന്തമായി ഇരിക്കുക.
പൂരാടം: ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മരംഗത്ത് പ്രയാസങ്ങൾ. കുടുബവുമായി അകൽച്ച, ബന്ധുക്കൾക്ക് രോഗാരിഷ്‌ടത, അനാവശ്യമായി പണം ചെലവാകും.
ഉത്രാടം: സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കാത്തതിനാൽ ഉദരരോഗം, മനസിൽ ഉദ്ദേശിച്ച സംഗതികൾ നടപ്പിലാക്കാൻ പ്രയാസപ്പെടും. വിഷയാസക്തി, വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും.
തിരുവോണം: കരാറുകളിലൂടെ ധനപ്രാപ്‌തി, ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നുവെന്ന് എല്ലാവരും മനസിലാക്കും. ദാമ്പത്യ സുഖം, ഇഷ്‌ടഭക്ഷണ ലബ്‌ദി, വിനോദയാത്രയ്‌ക്ക് യോഗം.
അവിട്ടം: പിതാവിൽനിന്നും അനുകൂല നിലപാട്, മനഃസുഖം, അനുഭവത്തിൽ വരും. ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും.
ചതയം: മനസിൽ ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും, ഭാര്യയ്‌ക്കൊപ്പം ഉല്ലാസ യാത്ര പോകും. ദാനകർമ്മങ്ങൾ നടത്തും, ഇന്റർവ്യുകളിൽ ജയം.
പൂരുരുട്ടാതി: ഉദ്യോഗ തലത്തിൽ ശോഭിക്കും, വിദ്യാപരമായി നല്ല ഉയർച്ച ഉണ്ടാകും. വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും.
ഉത്രട്ടാതി: സാമ്പത്തിക കാര്യങ്ങളിൽ മേന്മ, തർക്കങ്ങൾ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകൾ മാറിക്കിട്ടും. കലാപരമായ കാര്യങ്ങളിൽ വിജയം. നല്ല ദിനമായിരിക്കും.
രേവതി: ആപത്തുകളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, യാത്ര ചെയ്യാൻ യോഗം, മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും.