ott

മലയാളത്തിൽ ഒരു പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി പ്രവർത്തനമാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്രനിർമ്മാണ കമ്പനി, സഹസ്രാര സിനിമാസിന്റെ നേതൃത്വത്തിൽ എസ്.എസ് ഫ്രെയിംസ് എന്ന പേരിലാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.

അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ഹോളിവൂണ്ട് ആണ് ആദ്യം ലോഞ്ച് ചെയ്യുന്ന ചിത്രം. മാർച്ച് പകുതിയോടെ ലോഞ്ചിംഗ് നടക്കും.

തുടക്കത്തിൽ വെബ് ബ്രൗസറുകളിലൂടെ വെബ്‌സൈറ്റിലെത്തി അക്കൗണ്ട് രജിസ്റ്റർ ചെയ്ത് സിനിമകൾ കാണാവുന്ന തരത്തിലും പീന്നീട് മൊബൈൽ ആപ്പിലൂടെ എല്ലാതരം ഡിവൈസുകളിലേക്കും സേവനമെത്തിക്കുന്നതായിരിക്കും. പ്രാദേശിക സിനിമകൾക്കു പുറമെ ദേശീയ അന്തർദേശീയ സിനിമകളും പ്രേക്ഷകർക്ക് ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുണ്ട്.