restriction

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ തീരുമാനം. ഞായറാഴ്‌ച നിയന്ത്രണങ്ങളുടെ കാര്യത്തിലും സ്‌കൂളുകളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ഞായറാഴ്‌ചകളിൽ പതിവുള‌ള നിയന്ത്രണം ഇനിയുണ്ടാകില്ല. ഫെബ്രുവരി 28ഓടെ ഒന്നു മുതൽ ഒൻപത് വരെയുള‌ള ക്ളാസുകൾക്ക് വൈകുന്നേരങ്ങളിൽ വരെ ക്ളാസ് പൂർണമായും തുടങ്ങാനാണ് തീരുമാനം.

കൊവിഡ് അവലോകനയോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഇതിനൊപ്പം ആറ്റുകാൽ പൊങ്കാലയ്‌ക്കും മാരാമൺ കൺവെൻഷനും ആലുവ ശിവരാത്രിയിലും പ്രത്യേക മാനദണ്ഡം നടപ്പാക്കാൻ തീരുമാനിച്ചു. ഉത്സവങ്ങളിൽ കൂടുതൽ ആളുകളെ പങ്കെടുക്കാൻ അനുവദിക്കും.