bahrain

മനാമ : യു.എ.ഇയ്ക്ക് പുറമേ ബഹ്‌റൈനും വിദേശികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു. പത്ത് വർഷമാണ് കാലാവധി. നിക്ഷേപം വർദ്ധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗോൾഡൻ റെസിഡൻസി വിസ പ്രഖ്യാപിച്ചത്. ഗോൾഡൻ റെസിഡൻസി വിസ ഉടമകൾക്ക് ആശ്രിതരെ സ്പോൺസർ ചെയ്യാൻ കഴിയും. 2,000 ദിനാറിന് മുകളിൽ ശമ്പളമുള്ള അഞ്ച് വർഷമായി ബഹ്‌റൈനിൽ താമസിച്ചിരുന്നവർക്കും വിരമിച്ചവർക്കും യോഗ്യതയുണ്ട്.

കലാ, കായിക പ്രതിഭകൾ, റിയൽ എസ്റ്റേറ്റ് ഉടമകൾ തുടങ്ങിയവർ മറ്റ് വിഭാഗങ്ങളിൽപ്പെടുന്നു. യോഗ്യരായവർക്ക് ഗോൾഡൻ റെസിഡൻസി വിസ പുതുക്കി നൽകും. വിസ ലഭിക്കുന്നവർക്ക് രാജ്യത്തിന് പുറത്തുപോകാനും പ്രവേശിക്കാനും നിയന്ത്രണങ്ങളില്ല. ഒപ്പം, അടുത്ത ബന്ധുക്കൾക്കുള്ള താമസവും ലഭ്യമാക്കാം.