india-pakistan

മെൽബൺ :ആസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈ വർഷം ഒക്ടോബർ 23-ന് നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വെറും അഞ്ച് മിനിട്ടിനുള്ളിൽ വിറ്റുതീർന്നു. .

ടൂർണമെന്റിലെ 45 മത്സരങ്ങളുടെ രണ്ടു ലക്ഷം ടിക്കറ്റുകൾ പ്രീ-സെയിൽ കാലയളവിൽ വിറ്റഴിച്ചിരുന്നു. അതിന് ശേഷമുള്ള വിൽപ്പനയിലാണ് ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകൾ ക്ഷണനേരം കൊണ്ട് വിറ്റുപോയത്. കഴിഞ്ഞ ലോകകപ്പിൽ ടെലിവിഷനിലൂടെയും അല്ലാതെയുമായി ഏറ്റവും കൂടുതൽ പേർ കണ്ടത് ഇന്ത്യ-പാക് മത്സരമായിരുന്നു.

ആസ്‌ട്രേലിയയിലെ ഏഴു വേദികളിലായി ഈ വർഷം ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ലോകകപ്പ് നടക്കുക.പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇതോടൊപ്പം യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ഗ്രൂപ്പിൽ ഉൾപ്പെടും.