sachin-baby

തിരുവനന്തപുരം : ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദാണ് വൈസ് ക്യാപ്ടനും വിക്കറ്റ് കീപ്പറും. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷനിലുള്ള മുൻ നായകൻ സഞ്ജു സാംസൺ പരിക്കിൽനിന്ന് മോചിതനാകുന്ന മുറയ്ക്ക് ടീമിനൊപ്പം ചേരും. മുൻ ഇന്ത്യൻ താരവും മറുനാടൻ മലയാളിയുമായ റോബിൻ ഉത്തപ്പയെ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീനും വിശ്രമം നൽകി.മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും വരുൺ നായനാർ,ഫാനൂസ്,ആനന്ദ് കൃഷ്ണൻ എന്നീ നാലു പുതുമുഖങ്ങളും ടീമിലുണ്ട്.

എലൈറ്റ് ഡിവിഷൻ ഗ്രൂപ്പ് എയിൽ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങൾ. മേഘാലയ,ഗുജറാത്ത്,മദ്ധ്യപ്രദേശ് ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ഈ മാസം 17ന് മേഘാലയയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളവും രഞ്ജിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്. തിരുവനന്തപുരത്തെ വിവിധ വേദികളിലായി എലൈറ്റ് ഡിവിഷൻ ഗ്രൂപ്പ് ഇ മത്സരങ്ങളാണ് നടക്കുക. ആന്ധ്രപ്രദേശ്,രാജസ്ഥാൻ,ഉത്തരാഖണ്ഡ്,സർവീസസ് ടീമുകൾ പങ്കെടുക്കും.

കേരള ടീം : സച്ചിൻ ബേബി(ക്യാപ്ടൻ),വിഷ്ണുവിനോദ് (വൈസ് ക്യാപ്ടനും വിക്കറ്റ് കീപ്പറും),ആനന്ദ് കൃഷ്ണൻ,രോഹൻ എസ്.കുന്നുമ്മൽ,വത്സൽ ഗോവിന്ദ്,രാഹുൽ പി.,സൽമാൻ നിസാർ,ജലജ് സക്സേന,സിജോമോൻ ജോസഫ്,അക്ഷയ് കെ.സി,മിഥുൻ.എസ്,എൻ.പി ബേസിൽ,നിധീഷ് എം.ഡി,ബേസിൽ തമ്പി,എസ്.ശ്രീശാന്ത്,മനു കൃഷ്ണൻ,ഫാനൂസ്,വരുൺ നായനാർ,വിനൂപ് മനോഹരൻ,ഏദൻ ആപ്പിൾ ടോം.