
മാലദ്വീപിൽ ഹണിമൂൺ ആഘോഷത്തിലാണ് നടി റെബ മോണിക്ക ജോൺ. മാലദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവയ്ക്കുകയും ചെയ്തു.
ദുബായ് സ്വദേശിയായ ജോയ്  മോൻ ജോസഫാണ് റെബയുടെ ഭർത്താവ്. ജനുവരിയിൽ ബംഗളൂരുവിലായിരുന്നു ഇരുവരുടെയും വിവാഹം.
പ്രണയവിവാഹമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ റെബയെ പ്രപ്പോസ് ചെയ്യുന്നത്. പ്രണയാഭ്യർത്ഥന റെബ സ്വീകരിക്കുകയും ചെയ്തു. 
ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടും അനുഗ്രഹത്തോടെയുമായിരുന്നു വിവാഹം. 
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻപോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെറേബയ്ക്ക് വിജയ് ചിത്രം ബിഗിൽ ഏറെ ആരാധകരെ സമ്മാനിച്ചു. 
ഈ ആഴ്ച തിയേറ്ററിൽ എത്തുന്ന വിഷ്ണു വിശാൽ ചിത്രം എഫ്.ഐ.ആർ ആണ്  റെബയുടെ പുതിയ  റിലീസ്.