oscar

ലോസ്ആഞ്ചലസ് : 94ാമത് ഓസ്കാർ പുരസ്കാര നോമിനേഷനുകൾ പ്രഖ്യാപിച്ചു. ദ പവർ ഒഫ് ദ ഡോഗ് ( 11 ) , ഡ്യൂൺ ( 10 ), വെസ്റ്റ് സൈഡ് സ്റ്റോറി ( 7 ) , ബെൽഫാസ്റ്റ് ( 7 ), കിംഗ് റിച്ചാർഡ് ( 6 ) എന്നീ ചിത്രങ്ങൾ പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടെ ഒന്നിലധികം നോമിനേഷനുകൾ സ്വന്തമാക്കി. ബെൽഫാസ്റ്റിലെ പ്രകടനത്തിന് മികച്ച സഹനടിയ്ക്കുള്ള നോമിനേഷൻ നേടിയ ജൂഡി ഡെഞ്ച് ( 87 ) ആണ് ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ നോമിനീ.

വരുന്ന മാർച്ച് 27ന് ലോസ്ആഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് ഈ വർഷത്തെ ഓസ്കാർ പുരസ്കാരം നടക്കുന്നത്. 2018ന് ശേഷം ആദ്യമായി ആതിഥേയത്വത്തിന് ഒരു വ്യക്തിയുണ്ടെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തമിഴ് ചിത്രമായ ' കൂഴങ്ങൾ " ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. എന്നാൽ, ചിത്രത്തിന് ഷോർട്ട് ലിസ്റ്റിൽ ഇടംനേടാനായില്ല. മലയാള ചിത്രം ' മരക്കാർ : അറബിക്കടലിന്റെ സിംഹം", തമിഴ് ചിത്രം ' ജയ് ഭീം " എന്നിവ നോമിനേഷനുള്ള പരിഗണന പട്ടികയിൽ ഇടംനേടിയെങ്കിലും പുറത്തായി.

 പ്രധാന നോമിനേഷനുകൾ

 മികച്ച ചിത്രം

ബെൽഫാസ്റ്റ്

കോഡ

ഡോണ്ട് ലുക്ക് അപ്

ഡ്രൈവ് മൈ കാർ

ഡ്യൂൺ

കിംഗ് റിച്ചാർഡ്

ലികോറൈസ് പിസ

നൈറ്റ്മെ‌യർ അലെയ്

ദ പവർ ഒഫ് ദ ഡോഗ്

വെസ്റ്റ് സൈഡ് സ്റ്റോറി

 സംവിധാനം

പോൾ തോമസ് ആൻഡേഴ്സൺ ( ലികോറൈസ് പിസ )

കെന്നത്ത് ബ്രാന ( ബെൽഫാസ്റ്റ് )

ജെയ്‌ൻ ക്യാംപ്യൻ ( ദ പവർ ഒഫ് ദ ഡോഗ് )

സ്റ്റീവൻ സ്പീൽബർഗ് ( വെസ്റ്റ് സൈഡ് സ്റ്റോറി )

റ്യൂസുകെ ഹാമഗുചി ( ഡ്രൈവ് മൈ കാർ )

 മികച്ച നടി

ജസീക്ക ചാസ്റ്റൈൻ ( ദ ഐസ് ഒഫ് ടാമി ഫേയ് )

ഒലീവിയ കോൾമാൻ ( ദ ലോസ്റ്റ് ഡോട്ടർ )

പെനലപീ ക്രൂസ് ( പാരലൽ മദേഴ്സ് )

നിക്കോൾ കിഡ്മാൻ ( ബിയിംഗ് ദ റിക്കാർഡോസ് )

ക്രിസ്റ്റൻ സ്റ്റുവാർട്ട് ( സ്പെൻസർ )

 മികച്ച നടൻ

ജാവിയർ ബാർഡെം ( ബിയിംഗ് ദ റിക്കാർഡോസ് )

ബെനഡ്ക്ട് കംബർബാച്ച് ( ദ പവർ ഒഫ് ദ ഡോഗ് )

ആൻഡ്രൂ ഗാർഫീൽഡ് ( ടിക്, ടിക്.... ബൂം! )

വിൽ സ്മിത്ത് ( കിംഗ് റിച്ചാർഡ് )

ഡെൻസെൽ വാഷിംഗ്ടൺ (ദ ട്രാജിഡ് ഒഫ് മാക്ബത്ത് )