
ന്യൂഡൽഹി : പാകിസ്ഥാന്റെ കാശ്മീർ ഐക്യദാർഢ്യ ദിനത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഹ്യുണ്ടായ് പാകിസ്ഥാൻ നടത്തിയ വിവാദ പോസ്റ്റിൽ പ്രതിഷേധവുമായി ഇന്ത്യ. ഈ വിഷയത്തിൽ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം ദക്ഷിണ കൊറിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഫെബ്രുവരി 5 ന് ഹ്യുണ്ടായ് പാകിസ്ഥാൻ പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് കൊറിയൻ അംബാസഡർ ചാങ് ജെബോക്കിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.
അതേസമയം ദക്ഷിണ കൊറിയയിലെ സിയോളിലെ ഇന്ത്യൻ അംബാസഡർ ശ്രീപ്രിയ രംഗനാഥൻ ഹ്യുണ്ടായ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഹ്യുണ്ടായ് പാകിസ്ഥാന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇന്ത്യയുടെ കടുത്ത അതൃപ്തി കമ്പനിയെ അറിയിച്ചു.
Received a call from ROK FM Chung Eui-yong today. Discussed bilateral and multilateral issues as also the Hyundai matter.
— Dr. S. Jaishankar (@DrSJaishankar) February 8, 2022
'ഇത് ഇന്ത്യയുടെ അഖണ്ഡതയുമായി ബന്ധപ്പെട്ടതാണ്, അതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഈ പ്രശ്നങ്ങൾ ശരിയായി പരിഹരിക്കുന്നതിന് കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സർക്കാർ സംഭവം ഗൗരവത്തിലെടുത്തതോടെ റിപ്പബ്ലിക് ഓഫ് കൊറിയൻ വിദേശകാര്യ മന്ത്രി ചുങ് ഇയുയോംഗും വിദേശകാര്യ മന്ത്രി ഡോ ജയ്ശങ്കറിനെ വിളിച്ച് സംസാരിച്ചിരുന്നു. ജനങ്ങൾക്കും ഇന്ത്യൻ സർക്കാരിനും സംഭവിച്ച വിഷമത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അതേസമയം ഹ്യുണ്ടായ് മോട്ടോഴ്സ് പുറത്തിറക്കിയ പ്രസ്താവനയെ ഇന്ത്യൻ പ്രതിനിധി സ്വാഗതം ചെയ്തു. രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ ഹ്യുണ്ടായി ഇന്ത്യയിലെ ജനങ്ങളോട് അഗാധമായ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിവാദ ട്വീറ്റിന് പിന്നാലെ ഹ്യുണ്ടായ് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്താൻ നിരവധി പേർ ആഹ്വാനം ചെയ്തിരുന്നു.
Our response to media queries on social media post by Hyundai Pakistan on the so called Kashmir Solidarity Day: https://t.co/2QlubQwXJJ https://t.co/S5AkS3wT9a pic.twitter.com/QkkqwIdv64
— Arindam Bagchi (@MEAIndia) February 8, 2022