
കൊച്ചി: സംസ്ഥാനങ്ങളിൽ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ വിലകളിൽ വൻവദ്ധനയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 94 ഡോളർ നിലവാരത്തിലെത്തിയതോടെയാണ് വിലവർദ്ധന ഉറപ്പായത്.
ഡിസംബർ ഒന്നിലെ വിലനിലവാരപ്രകാരം അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളറിലെത്തിയിരുന്നു. ഒമിക്രോൺ ഭീഷണിയെതുടർന്നാണ് നവംബർ നാലിലെ 81 ഡോളർ നിലവാരത്തിൽനിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാൽ മൂന്നാംതരംഗം ഭീഷണി ഉയർത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായത്. യുക്രെയിന്,
നവംബർ നാലിനുശേഷം അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 15ശതമാനമാണ് വിലവർദ്ധിച്ചത്. ചരക്കുനീക്കം ചെലവേറുന്നതോടെ വിലക്കയറ്റവും കുതിക്കും. റഷ്യ സംഘർഷവും വിലകൂടാൻ കാരണമായി. അതേസമയം, മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയിൽ പെട്രോളിന് 104.17 രൂപയും ഡീസലിന് 91.42 രൂപയുമാണ് വില.