prime-volley

ഹൈദാരാബാദ് : അവസാനം വരെ നാടകീയത നിറഞ്ഞ പ്രൈം വോളിബാൾ ലീഗ് മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസ് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പിച്ചു. ആദ്യരണ്ടു സെറ്റുകളിൽ മുന്നിട്ടുനിന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തുടർന്നുള്ള മൂന്നുസെറ്റുകളിൽ വീഴ്ത്തിയാണ് ടോർപ്പിഡോസ് വിജയം നേടിയത്. 13-11ന് ലീഡ് നേടിയ ശേഷമാണ് അഞ്ചാം സെറ്റിൽ കൊച്ചി തോൽവി വഴങ്ങിയത്. സ്‌കോർ: 14-15, 12-15, 15-13, 15-9, 15-14. രണ്ടു സെറ്റ് പിന്നിൽ നിന്ന ശേഷം ബെംഗളൂരിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ രഞ്ജിത് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഹൈദരാബാദ് ഹോക്സിനോടും തോറ്റിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ നേരിടും. വൈകിട്ട് 7ന് ഹൈദാരാബാദിലെ ഗച്ചിബൗളി ഇർഡോർ സ്‌റ്റേഡിയത്തിലാണ് മത്സരം.

സോണി ടെൻ ചാനൽ ശൃംഖലയിൽ തത്സമയം കാണാം.