
തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈനിക സംഘത്തിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചത്. ബാബുവിന്റെ രക്ഷാപ്രവർത്തനത്തിനായി സഹകരിച്ച വ്യോമസേന, കോസ്റ്റ് ഗാർഡ്, കേരള പൊലീസ്, ഫയർ ആന്റ് റസ്ക്യൂ, എൻ ഡി ആർ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ,നാട്ടുകാർ തുടങ്ങിയവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ,
നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.
Worries have been put to rest as the young man trapped in the Cherad hill in Malampuzha has been rescued. The treatment and care needed to regain his health will be provided now. We would like to thank all those who took part in the rescue operation, especially the soldiers of the Madras Regiment of the Indian Army, the Para Regiment Center and the South Indian Area GOC, Lieutenant General Arun, who coordinated the rescue operation. Thanks to Air Force, Coast Guard, NDRF, Kerala Police, Fire & Rescue, Forest Department, District Administration, medical team, people's representatives and locals who provided timely assistance to the rescue team.