
മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത പുതിയ വീഡിയോ വൈറലായി . വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ താരം കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലബാറിലെ കടകളിൽ വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ലഭിക്കുന്ന രുചികരമായ നാലുമണി പലഹാരമാണ് കല്ലുമ്മക്കായ നിറച്ചത്.
'നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ, അത് ലഭിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തപ്പോൾ, അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക,' എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത കുറിക്കുന്നത്. എന്തായാലും താരത്തിന്റെ വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് സ്‌നേഹം പങ്കിട്ടിരിക്കുന്നത്.