
വീണ്ടും ഗ്ലാമർ ലുക്ക് ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്ത് സാനിയ അയ്യപ്പൻ. പതിവുപോലെ ഇത്തവണയും വസ്ത്രധാരണത്തിന്റെ പേരിൽ സദാചാര ആങ്ങളമാർ അശ്ലീല കമന്റുകളുമായി എത്തി. കടലിന്റെ പശ്ചാത്തലത്തിൽ ബിക്കിനി ധരിച്ച് പുല്ലിൽ ഇരിക്കുന്ന ചിത്രവും, ദീപിക പദുക്കോണിന്റെ പുതിയ സിനിമയായ 'ഗെഹ്രായിയാനിലെ 'ഡൂബേ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പങ്കുവച്ചത്. 'കുറച്ചെങ്കിലും നാണം ഉണ്ടോ, നാട്ടുകാർക്ക് കുളി സീൻ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകൾ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല.' അശ്ലീലച്ചുവയോടെ വിമർശിച്ചപ്പോൾ, 'അയ്യോ, നാണം എന്താ ചേട്ടാ' എന്നായിരുന്നു സാനിയയുടെ മറുപടി. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ കമന്റുകളുമായി എത്തുകയും ചെയ്തു. എന്നാൽ അധികം വൈകാതെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സാനിയ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞവർഷം മാലദ്വീപിൽ പിറന്നാൾ ആഘോഷിച്ചപ്പോൾ പങ്കുവച്ച ബിക്കിനി ചിത്രങ്ങളുടെ പേരിലും സാനിയയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നു.