
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്. ജനുവരിയുടെ മഞ്ഞു വീഴ്ച ശമിച്ചിരിക്കുന്നു. ഫെബ്രുവരി 14 പ്രണയത്തിന്റെ ദിവസമായി ആഘോഷിക്കുമ്പോൾ വിശ്വപ്രസിദ്ധമായ ഒരു പ്രണയം നമുക്ക് ഒന്നുകൂടെ ഓർത്തെടുക്കാം. ഇരുപതാം നൂറ്റാണ്ടു കണ്ട വിശ്വപ്രസിദ്ധരായ, ദാർശനിക ചിന്തകരായ രണ്ടു പ്രണയ ജോഡികൾ ഴാങ് പോൾ സാർത്ര്, സീമോൻ ദ് ബുവ്വ. അവരുടെ പ്രണയത്തിലൂടെ ഒന്നു സഞ്ചരിക്കാം.
1905 പാരീസിൽ ജീൻ ബാപ്സ്റ്റിറ്റിക് സാർത്രിനും അന്ന അൽ മേരിയുടെയും മകനായാണ് ആധുനിക ഫ്രഞ്ച് ചിന്തകനും ദർശനീകനുമായ ഴാങ് പോൾ സാർത്രെ ജനിച്ചത്. 1908 ൽ പാരീസിലെ മോണ്ട് പാർനസിൽ ഒരു അഭിഭാഷകന്റെ രണ്ടു മക്കളിൽ മൂത്തവളായാണ് പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരയും ഫ്രഞ്ച് വനിതാ വിമോചന പ്രസ്ഥാപക കൂടിയായി തീർന്ന സീമോൻ ദ് ബുവ്വയുടെ ജനനം. പതിനേഴാമത്തെ വയസിൽ സാന്താമറിയ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഫ്രഞ്ച് സാഹിത്യം പഠിപ്പിച്ചിരുന്ന റോബർട്ട് ഗോരിക് എന്ന അദ്ധ്യാപകൻ സീമോണിനെ ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് ലോകം മുഴുവൻ ഒരൊറ്റ ജനതയായി കാണുന്ന കമ്മ്യൂണിസ്റ്റ് ആദർശങ്ങളുമായി അടുപ്പിച്ചത്. അതിനുശേഷം ഇരുപത്തിയൊന്നാമത്തെ വയസിൽ പോർബത്തിൽ നിന്നും ദർശന ശാസ്ത്രത്തിൽ ബിരുദം നേടിയ സീമോൻ ഇവിടെ വച്ചാണ് ഇരുപതാം നൂറ്റാണ്ടു കണ്ട ധീഷണാശാലിയായ ഫ്രഞ്ച് ദാർശനിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഴാങ് പോൾ സാർത്രിനെ പരിചയപ്പെട്ടത്.
ആ പരിചയം ലോകം കണ്ട, അപൂർവവും അസാധാരണവുമായ ഒരു സൗഹൃദ് ബന്ധം എന്ന് ലോകം വിശേഷിപ്പിച്ച ഒരു പ്രണയത്തിലേക്കുള്ള വാതായനമായി മാറുകയായിരുന്നു ആ അടുപ്പം. അത് സീമോൻ ദ് ബുവ്വയുടെ വാക്കുകളിലൂടെ ഇങ്ങനെ നമുക്ക് വായിച്ചെടുക്കാം. 1929 കാലം. ''സാർത്ര് സ്നേഹത്തോടെ എന്റെ നേർക്കു കൈനീട്ടി. ഞാൻ ഷെയ്ക്ക് ഹാൻഡ് കൊടുക്കുമ്പോൾ സാർത്ര് അത്യന്തം സ്നേഹത്തോടെ കുറെ നേരം എന്റെ കൈപിടിച്ച് കൊണ്ട് നിന്നു. അപ്പോൾ സാർത്ര് ഞാൻ ധരിച്ചിരുന്ന എന്റെ കറുത്ത വസ്ത്രത്തിൽ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു, കളഞ്ഞുപോയെതെന്തോ അന്വേഷിക്കുന്നതുപോലെ.""
അങ്ങനെ ആ പ്രണയം തളിർത്തു. സെയിൻ നദീതീരത്തുകൂടെ കൈകോർത്തു പിടിച്ചു നടന്നപ്പോൾ അവർക്കു ചർച്ചചെയ്യാനുണ്ടായിരുന്നത് സാഹിത്യത്തെ പറ്റിയായിരുന്നു. രണ്ടു പ്രണയ പുഴകൾ ഒന്നുചേർന്ന് ഒറ്റ സെയിൻ നദിയായി കാലത്തിന്റെ സർഗാത്മകതയിലൂടെ ഒഴുകിപോയപ്പോൾ അത് രണ്ടു പേരുടെയും പല ദാർശനിക കൃതികൾക്കും കാരണമായി എന്ന് പറയേണ്ടതില്ലല്ലോ? വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിച്ച അവർ പ്രണയത്തിന്റെ അഗാധത ബോദ്ധ്യപ്പെടുത്തി. ഒരു കരാറിന്റെയും ആലങ്കാരികതകളില്ലാതെ ശ്രേഷ്ഠമായ പ്രണയത്താൽ ബന്ധിതരായ അവർ സ്വന്തം വ്യക്തിത്വത്തെ ഒട്ടും തന്നെ വികലമാക്കാതെയാണ് പരസ്പരം അംഗീകരിച്ചും സ്നേഹിച്ചും പരസ്പരം ഉത്തേജിപ്പിച്ചും ജീവിക്കുവാൻ കഴിയും എന്ന് ലോകത്തിനു കാണിച്ചു കൊടുത്തത്. അവരുടെ പ്രണയവും ജീവിതവും എന്നെന്നും ജീവസുറ്റതായിരുന്നു. അവർ ഒന്നിച്ച് യൂറോപ്പിലും ആഫ്രിക്കയിലും സഞ്ചരിച്ചു . ആ യാത്രയിൽ ഇവർ വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസെന്റ് വാൻഗോഗ്, ക്യൂബയുടെ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ് വെ, ചിലിയുടെ മഹാകവി പാബ്ലോ നെരൂദ എന്നീ മഹത് വ്യക്തികളെ പരിചയപ്പെട്ടു. ഇറ്റലിയിലെ ഫാസിസവും ജർമ്മനിയിലെ നാസിസവും കണ്ടു.
അങ്ങനെ സാഹിത്യവും ചരിത്രവും തത്വശാസ്ത്രവും ആയി പ്രണയ താഴ്വരയിലൂടെ അവർ സഞ്ചരിക്കുക വഴി ഉണ്മയും ഇല്ലായ്യമും (Beeing and nothingness, യുക്തിയുടെ യുഗം (Age of the Reason), വാമനേച്ഛ ( Nousea) , വാക്കുകൾ ( Words ) തുടങ്ങിയ ഇരുപത്തിയഞ്ചോളം കൃതികളാണ് സാഹിത്യലോകത്തിന് ലഭിച്ചത്. ധിഷാശാലിയായ ആ കാമുകനെ 1964 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിലെത്തിച്ചു. സ്വീഡിഷ് അക്കാഡമി പ്രഖ്യാപിച്ച അവാർഡ് സാർത്രെ നിരസിക്കുകയാണുണ്ടായത്. നെരൂദയ്ക്ക് കൊടുക്കാത്ത നോബൽ സമ്മാനം തനിക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിൽക്കാലത്ത് 1971 -ൽ ചിലിയുടെ കവി പാബ്ളോ നെരൂദയ്ക്ക് സ്വീഡിഷ് അക്കാഡമി നോബൽ സമ്മാനം നൽകി ആദരിക്കുക തന്നെ ചെയ്തു. ആ പ്രണയയാത്രയിൽ സീമോൻ ദ് ബുവ്വയും എഴുതി വിശ്വപ്രസിദ്ധമായ പത്തോളം പുസ്തകങ്ങൾ. The Second Sex , The price of the life ,Force of the circumstances, 1986 -ഏപ്രിൽ 14 - പാരീസിൽ വച്ച് സാർത്രിന്റെ ആ ജീവിത സഹയാത്രിക പ്രണയത്തിന്റെ മുന്തിരിത്തോപ്പിൽ നിന്നും മറ്റൊരു ലോകത്തേക്ക് യാത്രയായി. ലോകത്ത് പ്രതിഭാധനരും പ്രണയിനികളും ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയത്തെ കലയും കലാപവുമായി അതിജീവനത്തിന്റെ നൈസർഗികതയോടെ സർഗശക്തി ഉയർത്തിയവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രണയജോഡികളായിരുന്നു ഴാങ്ങ് പോൾ സാർത്ര്, സീമോൻ ദ് ബുവ്വ. 1986 ഏപ്രിൽ 14 തീയതി പാരീസിൽ വെച്ച് സാർത്രിന്റെ ആ ജീവിത സഹയാത്രിക സീമോൻ പ്രണയത്തിന്റെ മുന്തിരിത്തോപ്പിൽനിന്നും മറ്റൊരു ലോകത്തേക്ക് യാത്രയായി. ലോകത്ത് പ്രതിഭാധനന്മാരും പ്രണയിനികളും ഒരുപാടു ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയത്തെ കലയും കലാപവുമാക്കി അതിജീവനത്തിന്റെ നൈസർഗീകതയോടെ സർഗശക്തി ഉയർത്തിയവരുടെ കുട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രണയ ജോഡികളായിരുന്നു ഴാങ് പോൾ സാർത്ര് സീമോൻ ദ് ബുവ്വ
അതുപോലെതന്നെ ലോകത്തെ തന്നെ മാറ്റി മറിച്ച പ്രഥമ കമ്മ്യൂണിസ്റ്റാചാര്യനായ കാറൽമാർക്സിന്റെ പ്രണയവും സർഗാത്മകവും തീവ്രവുംസത്യസന്ധവുമായിരുന്നു. ജർമനിയിലെ ട്രയൽ പട്ടണത്തിലെ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു മാർക്സിന്റെ പ്രണയിനി. ജന്നി വോൺ വെസ്റ്റ് ഫാലൻ. വിവാഹത്തിൽ കലാശിച്ച ആ പ്രണയം മാതൃകാപരവും ദാർശ നികവുമായിരുന്നു. ഡോസ്റ്റോയോവ്സ്കി – അന്ന
ഒരു തലമുറയിലെ ജനങ്ങളെ സാഹിത്യത്തിലൂടെ ഇളക്കിമറിച്ച, ഒരു വിഷാദഗാനമായി ജീവിച്ച ഫ്രാൻസ് കാഫ്ക്ക ക്കുമുണ്ടായിരുന്നു പ്രണയം. ഒന്നല്ല , അനേകം പ്രണയങ്ങൾ. എട്ടോളം കാമുകിമാരായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവരുടെ സാമിപ്യത്തിൽ എന്തോരം മഹത്തരങ്ങളായ നോവലുകൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായി. അസ്തിത്വ ദർശനപരമായ നോവൽ സാഹിത്യത്തിലൂടെ എത്ര എത്ര സാഹിത്യപ്രേമികളെ ആണ് അദ്ദേഹം മാറ്റി മറിച്ചത്.