shanvika

ചില കുഞ്ഞുങ്ങൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ തന്റെ കഴിവുകളിലൂടെ ഷാൻവിക എന്ന കൊച്ചുമിടുക്കി ഏവരെയും ഞെട്ടിക്കുകയാണ്. ഒരു വയസും പത്ത് മാസവും മാത്രമാണ് പ്രായം. മൃഗങ്ങളുടെ ശബ്ദം അനുകരിക്കും. യൂട്യൂബിൽ ക്യാപ്ഷൻ കണ്ടാൽ തന്നെ പാട്ട് തിരിച്ചറിയും. ഇന്ത്യാ ബുക്‌സ് ഒഫ് റെക്കോർഡ്‌സിലും ഇടംനേടി. ആഴ്ചകൾ,അക്ഷരമാല, അക്കങ്ങളൊക്കെ കാണാപാഠമാണ്. കാസർകോട് ചെർക്കളയിൽ ജയേഷ്-വിന്ദുജ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.