ee

ഞാൻ രാജാവായാൽ രണ്ടുനാൾ

അന്തഃപുരത്തിൽ പള്ളിവാസം

പള്ളിയുറം, അമൃതേത്ത്

അന്തപ്പുരത്തിൽ ഉറക്കം

വയറുനിറഞ്ഞ അമൃതേത്തിൽ

നാടുനടുക്കുന്ന ഏമ്പക്കം വിടൽ

വേണ്ടാതീനത്തിൽ നോക്കൽ

റാണിയുടെ കാലു തിരുമ്മി

ഏത്തമിടൽ

പള്ളിനീരാട്ടു കഴിഞ്ഞു

എഴുന്നള്ളത്തിനിറങ്ങുമ്പോൾ

നാട്ടുപ്രമാണിയും നാട്ടുകൂട്ടവും

അറയിലിരുന്ന രാജാവ്

അടിയനെ രക്ഷിക്കാൻ

ഉയർത്തെഴുന്നേറ്റ്

അലറി വിളിക്കുന്നു

കുരുക്ഷേത്രദിനങ്ങളായ്

പോരാട്ടമാകാം നിനക്കിനി

നിന്നെ മൂടുന്നയീ കാപട്യങ്ങളെ

ചമ്മട്ടിയാൽ തച്ചുകൊല്ലാം

കിട്ടുന്ന ആയുധം കൊണ്ടു നീ

വേദനകൾ തുരത്തൂ...