
കുത്തി മുറിവേൽപ്പിച്ചും
കഴുത്തരിഞ്ഞും കാലമാം
കല്ലിലുരഞ്ഞു തേയുന്ന
കത്തി ഞാൻ.
മൂർച്ചയേറിപ്പിടയുന്ന
മനസ്സിൽ മോഹങ്ങൾ
ചോരക്കറ വീണുറങ്ങു
ന്നുണരാതെ.
കൊല്ലന്റെ യാലയിൽ
ജന്മമെടുക്കുമ്പോൾ
കൊലക്കത്തിയാകുമെ
ന്നറിഞ്ഞില്ല ജീവിതം.
സഹജരോടൊപ്പം
കിടന്നു ഞാനും
മൂർച്ചയിൽ കേമനായ്
പിടിയുറപ്പുള്ളോനായ്.
പലരും വന്നെനിക്കോ
രോ വിലപേശി
വിലയൊത്തിടാതെ
വന്നവർ തിരിച്ചുപോയ്.
ലാഭം കൊതിച്ചില്ല
കൊല്ലൻ നിനച്ചത്
ചെയ്ത പണിക്കൊരു
കൂലി മാത്രം.
എങ്കിലും മോഹം ഞാൻ
കാത്തു സൂക്ഷിച്ചു
ഒരമ്മയ്ക്ക് സ്വന്തമായ്
കറിക്കത്തി യാകുവാൻ.
ഒരശനി പാതം പോലെ
വന്നൊരു കൊലയാളി
വിലയേറെ നൽകിയവ
നെന്നെ വാങ്ങി.
അന്നത്തെ യഷ്ട്ടിക്ക്
വകയോത്ത് വന്നപ്പോൾ
കൊടുത്തെന്നെ കൊല്ലൻ
പലരേയും കൊല്ലാൻ.
സൃഷ്ടി കർത്താവിനു
മറിയില്ല നൂനം
സൃഷ്ടിതൻ ഗതിയേത്
ദിശയിലേക്കെന്നതും.