
രാക്ഷസനുശേഷം വിഷ്ണു വിശാൽ നായകനായി എത്തുന്ന എഫ്.ഐ.ആർ നാളെ തിയേറ്ററിൽ. ഫൈസൽ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സുപ്രധാന വേഷംഗൗതം മേനോൻ അവതരിപ്പിക്കുന്നു. മഞ്ജിമ മോഹൻ, റെയ്സ വിൽസൺ, റെബ മോണിക്ക എന്നിവരാണ് നായികമാർ. മലയാള താരം മാല പാർവതി ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സുജാത പ്രൊഡക്ഷൻസിന്റെ ബാനറിൽ ആനന്ദ് നിർമ്മിക്കുന്നു.