sai-lncpe

തിരുവനന്തപുരം: ഫിസിക്കൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ (പി ഇ എഫ് ഐ) മികച്ച കായിക വിദ്യാഭ്യാസ കോളേജിനുള്ള ഡോ പി എം ജോസഫ് പുരസ്കാരം തിരുവനന്തപുരത്തെ സായി എൽ എൻ സി പി ഇ അ‌ർഹമായി. രാജ്യത്തെ കായികവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ന്യൂഡൽഹി കേന്ദ്രമാക്കി പ്രവ‌ർത്തിക്കുന്ന സ്ഥാപനമാണ് പി ഇ എഫ് ഐ.

കായിക വിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ എൽ എൻ സി പി ഇ നൽകി വരുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. കായിക വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായ പരിശീലകരെയും അദ്ധ്യാപകരെയും വാ‌ർത്തെടുക്കുന്നതിൽ എൽ എൻ സി പി ഇക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കായിക വിദ്യാഭ്യാസ ശാസ്ത്ര വിഷയങ്ങളിൽ വിവിധ ഓൺലൈൻ കോഴ്സുകളും പരിശീലന പരിപാടികളും എൽ എൻ സി പി ഇ വിജയകരമായി സംഘടിപ്പിച്ചിരുന്നതായും പ്രിൻസിപ്പാളും ഡയറക്ടറുമായ ഡോ ജി കിഷോർ പറഞ്ഞു.