dileep

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി. സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും കോടതിയിൽ ദിലീപിനൊപ്പം ഹാജരായി.

മുൻകൂർ ജാമ്യ വ്യവസ്ഥയുടെ നടപടിയുടെ ഭാഗമായാണ് ഹാജരായതാണെന്നാണ് സൂചന. ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. ദിലീപടക്കം മൂന്ന് പ്രതികളുടെ ശബ്ദസാമ്പിൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഫോറൻസിക് പരിശേധനയുടെ ഫലം കിട്ടിയ ശേഷമായിരിക്കും തുടർ ചോദ്യം ചെയ്യലുകൾ നടത്തുക.