douglas-emhoff

വാഷിംഗ്ടൺ : ബോംബ് ഭീഷണിയെ തുടർന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കി. വാഷിംഗ്ടണിലെ ഡൺബാർ ഹൈസ്കൂളിൽ ആഫ്രിക്കൻ അമേരിക്കൻ ഹിസ്റ്ററി ആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഹോഫ്.

ബോംബ് ഭീഷണിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഉടൻ ഇവിടെ നിന്ന് മാറ്റി. സ്കൂളിലെ വിദ്യാർത്ഥികളെയും ഇവിടെ നിന്ന് ഒഴിപ്പിച്ചു. സ്കൂളിൽ പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല. ബോംബ് ഭീഷണിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.