
ബൊഗോട്ട : മദ്ധ്യ കൊളംബിയയിലെ പെരെയിറ നഗരത്തിന് സമീപം ഡോസ്ക്വബ്രാഡസിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സമീപത്തെ ഓട്ടുൻ നദി കരകവിഞ്ഞതോടെ ആളുകളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. 2017ൽ മൊകോവയിലുണ്ടായ മണ്ണിടിച്ചിലിൽ 320 ലേറെ പേർ മരിച്ചിരുന്നു.