
അഹമദാബാദ്: കൊവിഡ് വ്യാപനത്തെ തുടർന്ന് വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ കാണികൾക്ക് പ്രവേശനം നേരത്തെ നിരോധിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ മാത്രമല്ല ഈ പരമ്പരയിലെ ഒരു മത്സരത്തിനും കാണികൾക്ക് പ്രവേശനം ഇല്ല. എന്നാൽ ഇന്ന് അഹമദാബാദിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കാണികളായി ഒരുപറ്റം വിശിഷ്ടാതിഥികൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ബി സി സി ഐയിലെ ഏതാനും ഭാരവാഹികളും അണ്ടർ - 19 ലോകകപ്പ് വിജയിച്ച ഇന്ത്യൻ യുവനിരയുമായിരുന്നു ഇന്ന് ഇന്ത്യയുടെ മത്സരം കാണുന്നതിന് വേണ്ടി സ്റ്റേഡിയത്തിൽ എത്തിയത്.
ഡ്രെസിംഗ് റൂമിനോട് ചേർന്ന പവിലിയനിൽ ആയിരുന്നു ഇവർ ഇരുന്നത്. ബി സി സി ഐ തന്നെയാണ് ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ വീഡിയോയും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്. ക്യാപ്ടൻ യഷ് ദുള്ളിന്റെ നേതൃത്വത്തിലായിരുന്നു അണ്ടർ 19 ടീം അഹമദാബാദ് സ്റ്റേഡിയത്തിൽ എത്തിയത്.
The BCCI Office Bearers – Honorary Secretary @JayShah and Honorary Treasurer @ThakurArunS – and #U19CWC-winning #BoysInBlue at the Narendra Modi Stadium, Ahmedabad.#TeamIndia | #INDvWI pic.twitter.com/LVHLdaGo9F
— BCCI (@BCCI) February 9, 2022